പ്രമോദ് പട്ടാന്നൂർ, സുധീർ തെക്കേക്കര, റാഷിദ് കല്ലുംപുറം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ വാർഷിക സമ്മേളനം സാമൂഹ്യപ്രവർത്തകനും കവിയുമായ ജുനൈദ് വട്ടപ്പാറ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് സ്വാഗതം ആശംസിച്ചു.
സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി വനിതാ കൺവീനർ ഷജറത്ത് ഹർഷൽ, ട്രഷറർ ബൈജു രാഘവൻ, ബാലകൈരളി കൺവീനർ ക്ഷീരജ പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി അംഗം റാഷിദ് കല്ലുംപുറം അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സെക്രട്ടറി വി.പി. സുജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു രാഘവൻ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം അബ്ദുള്ള ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
വിൽസൺ പട്ടാഴി, പ്രിൻസ് തെക്കൂട്ടയിൽ, നമിത പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയമാണ് പ്രതിനിധി സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
പുതിയ ഭാരവാഹികൾ
റാഷിദ് കല്ലുംപുറം (പ്രസിഡന്റ്), പ്രമോദ് പട്ടാന്നൂർ (സെക്രട്ടറി), സുധീർ തെക്കേക്കര (ട്രഷറർ), പ്രദീപ് കുമാർ, ബൈജു രാഘവൻ (വൈസ് പ്രസിഡന്റുമാർ), വിഷ്ണു അജയ്, പ്രിൻസ് തെക്കൂട്ടയിൽ (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ചെമ്പള്ളിൽ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ സബ് കമ്മിറ്റി കൺവീനർമാരായി ലെനിൻ ജി. കുഴിവേലി (മീഡിയ & ഐടി), ഷജറത്ത് ഹർഷൽ (വനിതാ വിഭാഗം), ഹരിഹരൻ (നോർക്ക), അഷ്റഫ് പിലാക്കൽ (സ്പോർട്സ്), നമിതാ പ്രമോദ് (കൾച്ചറൽ), കെ.പി. സുകുമാരൻ (ബാലകൈരളി), അബ്ദുള്ള (സാഹിത്യം) എന്നിവർ ഉൾപ്പെടുന്ന 33 അംഗ കമ്മിറ്റിയേയുമാണ് സമ്മേളനം തെരഞ്ഞെടുത്തത്.
ചടങ്ങിന് സെൻട്രൽ കമ്മിറ്റി അംഗം സുധീർ തെക്കേക്കര നന്ദി രേഖപ്പെടുത്തി.
Tags : KairaliFujairah AnnualConference MalayaliCommunity UAE