ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം കൈരളി ഫുജൈറ ഓഫിസിൽ നടന്നു. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ജുനൈസിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത്, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറിമാരായ സന്തോഷ് ഓമല്ലൂർ, അഷറഫ് പിലാക്കൽ, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ സുധീർ തെക്കേക്കര, വിഷ്ണു അജയ് എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് കമ്മറ്റി അംഗം രഞ്ജിത് നിലമേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിഹരൻ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം സന്തോഷ് ഓമല്ലൂർ സംഘടനാ റിപ്പോർട്ടും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിക്കുകയുണ്ടായി.
ജുനൈസ്, പ്രദീപ് കമാർ, സമീറ ബാനു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. യൂണിറ്റ് കമ്മിറ്റി സെക്രട്ടറി ഹരിഹരൻ സ്വാഗതവും ജുനൈസ് നന്ദിയും പറഞ്ഞു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ശിവപ്രസാദ് (സെക്രട്ടറി), ടിറ്റോ തോമസ് (പ്രസിഡന്റ്),ജുനൈസ് (ട്രഷറർ), രഞ്ജിത്ത് നിലമേൽ, സമീറ ബാനു (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് നിഷാൻ, തസ്ലീം (ജോയിന്റ് സെക്രട്ടറിമാർ) ദേവകുമാർ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഷൗഫീദ് പുതുക്കുടി (മീഡിയ), ലാവണ്യ (വനിതാ വിഭാഗം), ഹരിഹരൻ (നോർക്ക), അജിത്ത് (മലയാളം മിഷൻ), സുധീഷ് (സ്പോർട്സ്), പ്രിൻഷിത്ത് (ജോ. കൺവീനർ സ്പോർട്സ്), ഡാന്റോ (കൾച്ചറൽ), ശ്രീവിദ്യ (ജോ. കൺവീനർ കൾച്ചറൽ), സതീശൻ പൊട്ടത്ത് (ബാലകൈരളി), രജീഷ് പയ്യളിൽ ( സാഹിത്യം) എന്നിവർ സബ് കമ്മിറ്റി കൺവീനർമാരായി 30 അംഗ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.