കുവൈറ്റ് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എംസിഎ കുവെെറ്റ്) കുട്ടികൾക്കായി സംഘടിപ്പിച്ച വിജ്ഞാനയാത്രയായ കൗതുക യാത്രയുടെ ഭാഗമായി കുവൈറ്റിലെ പ്രമുഖ ഐസ്ക്രീം നിർമാതാക്കളായ കെഡിസിഒഡബ്ല്യു ഐസ്ക്രീം ഫാക്ടറി സന്ദർശിച്ചു.
എംസിഎ കുവെെറ്റിന്റെ അബ്ബാസിയ, അഹമ്മദി, സൽമിയ, സിറ്റി എന്നീ നാല് റീജിയണുകളിൽ നിന്നായി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 80-ലധികം കുട്ടികൾ യാത്രയിൽ പങ്കെടുത്തു.
ഐസ്ക്രീം ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണ പ്രക്രിയ നേരിൽ കണ്ടുമനസിലാക്കാനും ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിയാനും കുട്ടികൾക്ക് സന്ദർശനം മികച്ച അവസരമായി.