ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയ്ക്കു സമീപം വെസ്റ്റേൺ സ്പ്രിംഗ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.
പ്ലസന്റ്ഡെയ്ൽ സ്കൂൾ ഡിസ്ട്രിക്ട് 107-ലെ വിദ്യാർഥികളാണ് മരിച്ചത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ലോയോള ആശുപത്രിയിൽ ചികിത്സയിലാണ്.
വെസ്റ്റേൺ സ്പ്രിംഗ്സിലെ വുൾഫ് റോഡ് റെയിൽവേ ക്രോസിംഗിൽവച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് പ്രദേശത്തെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
റെയിൽവേ ക്രോസിംഗിലെ ഗേറ്റുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായും അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു അധികൃതർ അറിയിച്ചു.