x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ർ​ലി​ൻ വാ​ഹ​നാ​ക്ര​മ​ണം ഇ​സ്‌​ലാ​മി​ക് ഭീ​ക​രാ​ക്ര​മ​ണം ത​ന്നെ; സ്ഥി​രീ​ക​രി​ച്ച് ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ജോസ് കുമ്പിളുവേലിൽ
Published: July 29, 2026 05:58 PM IST | Updated: July 29, 2026 05:58 PM IST

അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ന്‍റ്

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ക്രി​സ്റ്റ​ഫ​ർ സ്ട്രീ​റ്റ് ഡേ (CSD) ​പ​രേ​ഡി​നി​ടെ ന​ട​ന്ന വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി​യു​ള്ള ആ​ക്ര​മ​ണം ഇ​സ്‌​ലാ​മി​ക് ഭീ​ക​രാ​ക്ര​മ​ണം ത​ന്നെ​യാ​ണെ​ന്ന് ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ന്‍റ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രാ​ല​യം ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 29 ആ​യി ഉ​യ​ർ​ന്നു.

ഇ​തി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ: പ്ര​തി​യാ​യ അ​ബ്ദു​ൾ ബ​ലൂ​ട്ട് (21) ഡെ​ലി​വ​റി വാ​ൻ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി മ​ര​ത്തി​ൽ പ്ര​ഹ​രി​ച്ച ശേ​ഷം, കൊ​ടു​വാ​ൾ പോ​ലു​ള്ള മാ​ര​കാ​യു​ധ​വു​മാ​യി പു​റ​ത്തി​റ​ങ്ങി വ​ഴി​യാ​ത്ര​ക്കാ​രെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​പും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച വ്യ​ക്തി:

2005-ൽ ​ജ​ർ​മ​നി​യി​ൽ ജ​നി​ച്ച ല​ബ​ന​ൻ വം​ശ​ജ​നാ​യ പ്ര​തി​ക്ക് ഒരു വ​ർ​ഷ​വും 10 മാ​സ​വും ത​ട​വു​ശി​ക്ഷ മു​ൻ​പ് കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പി​ന്നീ​ട് സ​സ്പെ​ൻ​ഡ് ചെ​യ്ത് പ്രൊ​ബേ​ഷ​നി​ൽ വി​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രേ ജ​ന​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്നു.

ഐഎ​സ് ബ​ന്ധ​വും വി​ദേ​ശ​യാ​ത്ര​യും: പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന് ഇ​സ്‌ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​രാ​ൻ ശ്ര​മി​ച്ച​തി​നും രാ​ജ്യ​ത്ത് വ​ൻ അ​ക്ര​മ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തി​നും മു​ൻ​പും അ​ന്വേ​ഷ​ണം നേ​രി​ട്ടി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി ന​ഗ​രം

"​ഇ​ത് ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​മാ​ണ്' - കൈ ​വെ​ഗ്ന​ർ (ബെ​ർ​ലി​ൻ മേ​യ​ർ) സം​ഭ​വ​ത്തി​ൽ ക​ടു​ത്ത ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ബെ​ർ​ലി​ൻ മേ​യ​ർ കൈ. ​വെ​ഗ്ന​ർ സി​റ്റി ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടു.

ന​ഗ​ര​ത്തി​ന്‍റെ സ​ഹി​ഷ്ണു​ത​യ്ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും മേ​ലു​ള്ള ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട വ്യ​ക്തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും ബെ​ർ​ലി​നി​ലെ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

തു​ട​ർ​ന്ന് പ്ര​ക​ട​നം ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗ് ഗേ​റ്റി​ലേ​ക്ക് നീ​ങ്ങി. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റിന്‍റെ വി​ക്ടിം​സ് ക​മ്മീ​ഷ​ണ​ർ റോ​ള​ണ്ട് വെ​ബ​ർ, നീ​തി​ന്യാ​യ മ​ന്ത്രി സ്റ്റെ​ഫാ​നി ഹ്യൂ​ബി​ഗ് എ​ന്നി​വ​ർ ഇ​ര​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും എ​ല്ലാ​വി​ധ നി​യ​മ-​സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.

യൂ​റോ​പ്പി​ലു​ട​നീ​ളം റെ​ഡ് അ​ലേ​ർ​ട്ട്പ്ര​തി​ക്കാ​യി ജ​ർ​മ്മ​നി​യു​ടെ അ​യ​ൽ​രാ​ജ്യ അ​തി​ർ​ത്തി​ക​ളി​ലും എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന വ​ൻ​തോ​തി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്തി​ര ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും 1.90 മീ​റ്റ​ർ ഉ​യ​ര​മു​ള്ള പ്ര​തി അ​ബ്ദു​ൾ ബ​ലൂ​ട്ടി​നെ കാ​ണു​ന്ന​വ​ർ നേ​രി​ട്ട് സ​മീ​പി​ക്കാ​തെ 110 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : BerlinAttack IslamistTerror GermanyNews NRINews

Recent News

Corehub Up