x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ബി​ബി തെ​ക്ക​നാ​ട്ട്
Published: September 30, 2026 12:04 PM IST | Updated: September 30, 2026 12:04 PM IST

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ല​ദീ​ഞ്ഞോ​ടെ​യാ​ണ് തി​രു​നാ​ൾ തി​രു​ക്ക​ർമ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

കു​ർ​ബാ​ന മ​ധ്യേ ന​ട​ത്തി​യ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് സെ​ന്‍റ് വി​ൻ​സെന്‍റ് ഡി ​പോ​ളി​ന്‍റെ ജീ​വി​ത​വും ദ​രി​ദ്ര​ർ, രോ​ഗി​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ, ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ കാ​രു​ണ്യ​ശു​ശ്രൂ​ഷ​ക​ളും വി​ശ​ദീ​ക​രി​ച്ചു.

ദൈ​വ​സ്നേ​ഹം സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ലൂ​ടെ​യും ദ​രി​ദ്ര​സേ​വ​ന​ത്തി​ലൂ​ടെ​യും പ്ര​ക​ട​മാ​കേ​ണ്ട​തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​ണ് സെ​ന്‍റ് വി​ൻ​സെന്‍റ് ഡി ​പോ​ളി​ന്‍റെ ജീ​വി​ത​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

K-Rail Survey K-Rail Survey

ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ ഫാ. ​എ​ബ്ര​ഹാം അ​ഭി​ന​ന്ദി​ക്കു​ക​യും ആ​വ​ശ്യ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും വ്യ​ക്തി​ക​ളി​ലേ​ക്കും സ​ഹാ​യം എ​ത്തി​ക്കു​ന്ന അ​വ​രു​ടെ ശു​ശ്രൂ​ഷ​യെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ൾ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യി​ലൂ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഭാ​വ​ന​ക​ൾ സ​മ​ർ​പ്പി​ച്ചു. ല​ഭി​ക്കു​ന്ന സ​ഹാ​യം അ​ർ​ഹ​രാ​യ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി വി​നി​യോ​ഗി​ക്കും.

സെ​ന്‍റ് വി​ൻ​സെന്‍റ് ഡി ​പോ​ളി​ന്‍റെ മാ​തൃ​ക​യി​ൽ ദ​രി​ദ്ര​രി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രി​ലും ക്രി​സ്തു​വി​നെ തി​രി​ച്ച​റി​ഞ്ഞ് സ്നേ​ഹ​ത്തോ​ടെ​യും പ​ങ്കു​വയ്​ക്ക​ലോ​ടെ​യും ജീ​വി​ക്കു​വാ​ൻ തി​രു​നാ​ൾ ആ​ഘോ​ഷം വി​ശ്വാ​സി​ക​ൾ​ക്കു പ്ര​ചോ​ദ​ന​മേ​കി.

Tags : Houston KnanayaCatholicChurch StVincentDePaul FeastDay

Recent News

Corehub Up