x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് ഫോ​റം വെ​സ്റ്റേ​ൺ ഒന്‍റാറിയോ​യ്ക്ക് പു​തു നേ​തൃ​ത്വം

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 15, 2026 06:43 AM IST | Updated: November 15, 2026 06:43 AM IST

ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് ഫോ​റം വെ​സ്റ്റേ​ൺ ഒന്‍റാറിയോ

 

ല​ണ്ട​ൻ (ഒ​ന്‍റാറി​യോ): കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ പ്ര​വി​ശ്യ​യി​ലെ ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് വെ​സ്റ്റേ​ൺ ഒ​ന്‍റാറി​യോ​യു​ടെ (KCCWO) പോ​ഷ​ക സം​ഘ​ട​ന​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് ഫോ​റം ഓ​ഫ് വെ​സ്റ്റേ​ൺ ഒ​ന്‍റാറി​യോ​യു​ടെ (KCWFWO) 2026-28 പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തു ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വം​ബ​ർ 7 ശ​നി​യാ​ഴ്ച ല​ണ്ട​നി​ലെ ക്നാ​യി തൊ​മ്മ​ൻ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് വെ​സ്റ്റേ​ൺ ഒ​ന്‍റാ​റി​യോ​യു​ടെ 2024–2026 കാ​ല​യ​ള​വി​ലെ പ്ര​സി​ഡ​ന്‍റ് ഫെ​ബി തൈ​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സു​ജി​ൽ സാ​ബു ത​റ​പ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ലി​പ്സി ജിം ​തേ​ര​ക​ത​നാ​ടി​യി​ൽ, സെ​ക്ര​ട്ട​റി​യാ​യി അ​ഞ്ജ​ന ആ​ൻ റോ​ബി ഈ​ന്തും​കാ​ട്ടി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നീ​നു ബി​നീ​ഷ് എ​ടാ​ട്ട്കാ​ലാ​യി​ൽ, ട്ര​ഷ​റ​റാ​യി ആ​നി ജി​യ ജ​യിം​സ് പീ​ടി​ക​യി​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2024–2026 കാ​ല​യ​ള​വി​ൽ ജെ​സ്ലി പു​ത്ത​ൻ​പു​ര​യി​ൽ പ്ര​സി​ഡ​ന്‍റാ​യും സി​മി ക​ള​മ്പാം​കു​ഴി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും അ​ഞ്ജ​ന ഈ​ന്തും​കാ​ട്ടി​ൽ സെ​ക്ര​ട്ട​റി​യാ​യും ലി​സ പെ​രു​മാ​പ്പാ​ടം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ഷീ​ബ മു​ള്ളൂ​ർ ട്ര​ഷ​റ​റാ​യും എ​ലി​സ​ബ​ത്ത് കോ​റ​പ്പി​ള്ളി​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ എ​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളെ പൊ​തു​യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും നേ​തൃ​ത്വ​ത്തി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും അം​ഗ​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി അ​റി​യി​ച്ചു.

ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് വെ​സ്റ്റേ​ൺ ഒ​ന്‍റാറി​യോ​യു​ടെ 2026–28 കാ​ല​യ​ള​വി​ലേ​ക്ക് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് മ​നു കോ​റ​പ്പി​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ൽ​വി​ൻ കൊ​ച്ച​ന​യി​ൽ, സെ​ക്ര​ട്ട​റി ആ​ഷ്ലി അ​ഴ​കു​ളം, ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​രു​ൺ പ്രാ​ല​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ട്ര​ഷ​റ​ർ ജി​തി​ൻ ചേ​രോ​ലി​ക്ക​ൽ, ജോ​യി​ന്റ് ട്ര​ഷ​റ​ർ ഷി​ന്റോ സ്റ്റീ​ഫ​ൻ ഉ​ള്ളാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ജോ​ജോ നെ​ടി​യ​കാ​ലാ​യി​ൽ, ജെ​ബി​ൻ ചെ​റു​കാ​ട്ടൂ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജോ കു​ര്യ​ൻ, നി​ഖി​ൽ പു​ലി​വേ​ലി​ൽ എ​ന്നി​വ​രും പു​തി​യ വി​മ​ൻ​സ് ഫോ​റം നേ​തൃ​ത്വ​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് കാ​ന​ഡ​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തിന്‍റെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഐ​ക്യ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക ത​നി​മ​യും കു​ടും​ബ​മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​പാ​ട​വം വ​ള​ർ​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് വി​മ​ൻ​സ് ഫോ​റം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക, പു​തി​യ ത​ല​മു​റ​യെ സ​മു​ദാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ക, വ​നി​ത​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ളും ആ​ശ​യ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പു​തി​യ ഭ​ര​ണ​സ​മി​തി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

വെ​സ്റ്റേ​ൺ ഒ​ന്‍റാറി​യോ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​ലും വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ലും വി​മ​ൻ​സ് ഫോ​റം ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ചു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​ജീ​വ​വും ജ​ന​പ​ങ്കാ​ളി​ത്ത​മു​ള്ള​തു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് പു​തി​യ നേ​തൃ​ത്വം.

മാ​തൃ​സം​ഘ​ട​ന​യാ​യ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സി​ന്‍റെയും പോ​ഷ​ക സം​ഘ​ട​ന​യാ​യ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും മു​ന്നോ​ട്ടു​പോ​കു​ന്ന​ത് വെ​സ്റ്റേ​ൺ ഒ​ന്‍റാറി​യോ​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Knanaya Catholic Women Forum

Recent News

Corehub Up