ടെക്സസിലെ ഐ-20 ഹൈവേയിൽ മൈൽ മാർക്കർ 502-ന് സമീപം നടന്ന അപകടം
ടെറല്‍ : ടെക്സസിലെ ഐ-20 ഹൈവേയിൽ തെറ്റായ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ടെറല്‍ പൊലിസാണ് ഈ വിവരം പുറത്തുവിട്ടത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. ഐ-20 ഹൈവേയിൽ മൈൽ മാർക്കർ 502-ന് സമീപം, വെസ്റ്റ് ബൗണ്ട് ലൈനിലാണ്അ പകടം നടന്നത്.
തിരിച്ചറിയാത്ത ഷെവർലെ സിൽവറാഡോ ഡ്രൈവറും, ജി.എം.സി സിയേറ ഡ്രൈവറായ നിക്കോളാസ് ലാൻഡ്വെർമെയറും കൊല്ലപ്പെട്ടവർ. ഫോർഡ് എഫ്-250 ഡ്രൈവറായ അൽഫോൻസോ സുനിഗ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹൈവേയുടെ വെസ്റ്റ് ബൗണ്ട് ലെയ്നിലൂടെ എൽവേഴ്സൺ ദിശയിലേക്ക് (എതിർദിശയിൽ) അലക്ഷ്യമായി പാഞ്ഞുവന്ന ഷെവർലെ സിൽവറാഡോ കാർ ആദ്യം ഫോർഡ് എഫ്-250 വാഹനത്തിലും, തുടർന്ന് നിക്കോളാസ് ലാൻഡ്വെർമെയർ ഓടിച്ച ജി.എം.സി സിയേറ കാറിലും നേരിട്ട് ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് സിൽവറാഡോ കാർ കത്തിയമരുകയും ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയും ചെയ്തു. നിക്കോളാസ് ലാൻഡ്വെർമെയറും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
അപകടത്തെ തുടർന്ന് ഐ-20 ഹൈവേയുടെ പടിഞ്ഞാറൻ ഭാഗം മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളുള്ളവരോ ഉണ്ടെങ്കിൽ ടെറല്‍ പൊലിസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർഥിച്ചു.
Tags : Two dead in vehicle collision Deepika DeepikaNewspaper BreakingNews Two dead in vehicle collision I-20 highway