Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Dead In

America

ടെ​ക്സ​സി​ലെ ഐ-20 ​ഹൈ​വേ​യി​ൽ വാ​ഹ​നം കൂ​ട്ടി​യി​ടിച്ചു​ ര​ണ്ടു മ​ര​ണം

ടെ​റ​ല്‍ : ടെ​ക്സ​സി​ലെ ഐ-20 ​ഹൈ​വേ​യി​ൽ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന വാ​ഹ​നങ്ങൾ തമ്മിൽ കൂട്ടിയിച്ചുണ്ടായ  അ​പ​ക​ട​ത്തി​ൽ ര​ണ്ടുപേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ടെ​റ​ല്‍ പൊ​ലി​സാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. ഐ-20 ​ഹൈ​വേ​യി​ൽ മൈ​ൽ മാ​ർ​ക്ക​ർ 502-ന് ​സ​മീ​പം, വെ​സ്റ്റ് ബൗ​ണ്ട് ലൈ​നി​ലാ​ണ്അ ​പ​ക​ടം ന​ട​ന്ന​ത്.
തി​രി​ച്ച​റി​യാ​ത്ത ഷെ​വ​ർ​ലെ സി​ൽ​വ​റാ​ഡോ ഡ്രൈ​വ​റും, ജി.​എം.​സി സി​യേ​റ ഡ്രൈ​വ​റാ​യ നി​ക്കോ​ളാ​സ് ലാ​ൻ​ഡ്‌​വെ​ർ​മെ​യ​റും കൊ​ല്ല​പ്പെ​ട്ട​വ​ർ.​ ഫോ​ർ​ഡ് എ​ഫ്-250 ഡ്രൈ​വ​റാ​യ അ​ൽ​ഫോ​ൻ​സോ സു​നി​ഗ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഹൈ​വേ​യു​ടെ വെ​സ്റ്റ് ബൗ​ണ്ട് ലെ​യ്‌​നി​ലൂ​ടെ എ​ൽ​വേ​ഴ്സ​ൺ ദി​ശ​യി​ലേ​ക്ക് (എ​തി​ർ​ദി​ശ​യി​ൽ) അ​ല​ക്ഷ്യ​മാ​യി പാ​ഞ്ഞു​വ​ന്ന ഷെ​വ​ർ​ലെ സി​ൽ​വ​റാ​ഡോ കാ​ർ ആ​ദ്യം ഫോ​ർ​ഡ് എ​ഫ്-250 വാ​ഹ​ന​ത്തി​ലും, തു​ട​ർ​ന്ന് നി​ക്കോ​ളാ​സ് ലാ​ൻ​ഡ്‌​വെ​ർ​മെ​യ​ർ ഓ​ടി​ച്ച ജി.​എം.​സി സി​യേ​റ കാ​റി​ലും നേ​രി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​​ടി​യെ തു​ട​ർ​ന്ന് സി​ൽ​വ​റാ​ഡോ കാ​ർ ക​ത്തി​യ​മ​രു​ക​യും ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി വെ​ന്തു​മ​രി​ക്കു​ക​യും ചെ​യ്തു. നി​ക്കോ​ളാ​സ് ലാ​ൻ​ഡ്‌​വെ​ർ​മെ​യ​റും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഐ-20 ​ഹൈ​വേ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗം മ​ണി​ക്കൂ​റു​ക​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ദൃ​ക്സാ​ക്ഷി​ക​ളോ സിസിടിവി ദൃ​ശ്യ​ങ്ങ​ളു​ള്ള​വ​രോ ഉ​ണ്ടെ​ങ്കി​ൽ ടെ​റ​ല്‍ പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥിച്ചു.

Latest News

Corehub Up