x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​​ർ​​​ക്കാ​​​ർ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ദു​​​രി​​​താ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി

വെബ്ഡെസ്ക്
Published: July 30, 2026 01:43 AM IST | Updated: July 30, 2026 01:43 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍ക്കാ​​​ര്‍ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ദു​​​രി​​​ത​​​പൂ​​​ര്‍ണ​​​മാ​​​യ അ​​​വ​​​സ്ഥ ക​​​ണ്ടി​​​ട്ടും പ​​​ത​​​റാ​​​ത്ത​​​വ​​​ര്‍ മ​​​നു​​​ഷ്യ​​​ര​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. അ​​​ത്ര​​​യേ​​​റെ ഞെ​​​ട്ടി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് ഇ​​​വി​​​ടു​​​ത്തെ അ​​​ന്തേ​​​വാ​​​സി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​ത്. മൃ​​​ഗ​​​ങ്ങ​​​ളെ പാ​​​ര്‍പ്പി​​​ക്കാ​​​ൻ പോ​​​ലു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​മി​​​ല്ല. രോ​​​ഗി​​​ക​​​ളെ പാ​​​ര്‍പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന മു​​​റി​​​ക​​​ളെ സെ​​​ല്‍ എ​​​ന്നൊ​​​ന്നും പ​​​റ​​​യാ​​​നാ​​​കി​​​ല്ല.

മ​​​തി​​​യാ​​​യ വെ​​​ളി​​​ച്ചം ക​​​യ​​​റു​​​ന്നി​​​ല്ല. അ​​​വ​​​ര്‍ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​തം വാ​​​ക്കു​​​ക​​​ളി​​​ല്‍ വി​​​വ​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണു മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​ണം ത​​​ട​​​സ​​​മാ​​​ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ര്‍ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ടു സ​​​ന്ദ​​​ര്‍ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. കോ​​​ഴി​​​ക്കോ​​​ട് മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​വും അ​​​ടു​​​ത്ത ദി​​​വ​​​സം ജ​​​ഡ്ജി​​​മാ​​​ര്‍ നേ​​​രി​​​ട്ടു സ​​​ന്ദ​​​ര്‍ശി​​​ക്കും.

മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ടി മു​​​ത​​​ല്‍ അ​​​ന്തേ​​​വാ​​​സി​​​ക​​​ളു​​​ടെ ദു​​​രി​​​തം തു​​​ട​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ര​​​ണ്ടി​​​ട​​​ത്തും പ​​​ഴ​​​യ നൂ​​​റ്റാ​​​ണ്ടു​​​ക​​​ളി​​​ലെ അ​​​വ​​​സ്ഥ​​​യാ​​​ണു നി​​​ല​​​നി​​​ല്‍ക്കു​​​ന്ന​​​ത്.

സെ​​​ല്ലി​​​നു​​​ള്ളി​​​ല്‍ മു​​​റി​​​യു​​​ടെ ന​​​ടു​​​ക്കാ​​​ണ് മ​​​റ​​​പോ​​​ലു​​​മി​​​ല്ലാ​​​തെ ശൗ​​​ചാ​​​ല​​​യം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. ഡോ​​​ക്ട​​​ര്‍മാ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍ മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യി​​​ലെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കു​​​ന്ന​​​തെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Tags : KeralaHighCourt HealthCentre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up