ടി.ജി.മോഹൻദാസ്
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ മോശമായ പരാമർശം നടത്തിയ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.
നീറ്റ് പരീക്ഷ വിവാദത്തിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ടി. ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് കേസ്. സംഘപരിവാർ ആശയപ്രചാരകനായ മോഹൻദാസിന്റെ നിലപാടുകൾ ആർഎസ്എസും തളളിയിരുന്നു.
Tags : TGMohandas Riot Case Filed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash