x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വെടിവയ്പ്, ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു; മൂ​​​ന്നു​​​പേ​​​ർ​​​ക്കുപ​​​രി​​​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 30, 2026 01:49 AM IST | Updated: July 30, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ മ​​​ല​​​യോ​​​ര ജി​​​ല്ല​​​യാ​​​യ നോ​​​നി​​​യി​​​ൽ വെ​​​ടി​​​വ​​​യ്പി​​​ൽ ഗ്രാ​​മ​​ത്തി​​ന്‍റെ കാ​​വ​​ലി​​നു നി​​യോ​​ഗി​​ച്ചി​​രു​​ന്ന​​യാ​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​റ്റൊ​​രു കാ​​വ​​ൽ​​ക്കാ​​ര​​നും ര​​​ണ്ടു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​ക്കും പ​​​രി​​​ക്കേ​​​റ്റു.

നോ​​​നി​​​യി​​​ലെ നാ​​​ഗ ഭൂ​​​രി​​​പ​​​ക്ഷ​​​മേ​​​ഖ​​​ല​​​യാ​​​യ ബി​​​റ്റി​​​യാം​​​ഗി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​യ്ക്കി​​ടെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് സം​​​ഘ​​​ത്തി​​​നു​​​ നേ​​​രേ ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​താ​​​ണ് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. തു​​​ട​​​ർ​​​ന്നു​​​ള്ള വെ​​​ടി​​​വ​​​യ്പി​​​ലാ​​​ണ് വി​​​ല്ലേ​​​ജ് ഗാ​​​ർ​​​ഡ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

പ്ര​​​ദേ​​​ശ​​​ത്ത് സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യെ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. സു​​​ര​​​ക്ഷാ​​​സേ​​​ന​​​യെ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗോ​​ത്ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്. ദേ​​​ശീ​​​യ​​​പാ​​​ത​​​യും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​ച്ചു.

2023 ൽ ​​​വം​​​ശീ​​​യ​​​സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ല ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ ഗോ​​ത്ര​​വി​​ഭാ​​ഗ​​ക്കാ​​ർ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി വി​​​ല്ലേ​​​ജ് ഗാ​​​ർ​​​ഡു​​​ക​​​ളെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

Tags : Killed Injured Manipur Firing Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up