Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firing

ജമ്മു കാഷ്മീരിൽ ഭീകരാക്രമണം: കുൽഗാമിൽ നിർമാണ തൊഴിലാളി വെടിയേറ്റു മരിച്ചു; ഒരാൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ചത്തീസ്ഗഢ് സ്വദേശിയായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച കുൽഗാമിലെ ഇഷ്ടികച്ചൂളയിൽ വച്ചാണ് ഭീകരർ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും ഛത്തീസ്ഗഢ് സ്വദേശികളാണ്. പരിക്കേറ്റ തൊഴിലാളിയെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷാ സേനയും പോലീസും സംയുക്തമായി ഉപരോധമേർപ്പെടുത്തി ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തെ ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ശക്തമായി അപലപിച്ചു. ഡിജിപി നളിൻ പ്രഭാത് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

International

ക​റാ​ച്ചി​യി​ലെ യു​എ​സ് കൊ​ൺ​സു​ലേ​റ്റി​ന് നേ​രെ ആ​ക്ര​മ​ണം; വെ​ടി​വ​യ്പ്പി​ൽ ആ​റ് മ​ര​ണം

ക​റാ​ച്ചി: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​​യ് കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ലും വ​ൻ പ്ര​തി​ഷേ​ധം. ക​റാ​ച്ചി​യി​ൽ അ​മേ​രി​ക്ക​ൻ കോ​ണ്‍​സു​ലേ​റ്റി​ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീ​യി​ട്ടു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ആ​റ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്ക​ക​ത്തും പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ ന​ട​ന്നു. എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.

ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ വ​ധി​ച്ച​ത് ഇ​റാ​ൻ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്തെ തെ​രു​വു​ക​ളി​ലേ​ക്കി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പ​ല​രും പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നു​മെ​തി​രെ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.

ഖ​മ​ന​യ്ക്ക് ഇ​റാ​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പി​ന്തു​ണ​യു​ടെ തെ​ളി​വാ​യി ഈ ​പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ ല​ക്നോ​വി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലു​മാ​ണ് വ​ധി​ച്ച​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഷി​യ മു​സ്ലീം വി​ഭാ​ഗ നേ​താ​ക്ക​ളാ​ണ് പ്ര​ക​ട​ന​ങ്ങ​ൾ ന​യി​ച്ച​ത്.

സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ക​ട​ന​ക്കാ​ർ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഇ​ന്ത്യ​യി​ലെ ഷി​യ വി​ഭാ​ഗം മൂ​ന്ന് ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​നും ആ​ഹ്വാ​നം ചെ​യ്തു.

 

 

National

മണിപ്പുരിൽ വീണ്ടും വെടിവയ്പ്

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ഉ​​​ക്രു​​​ലി​​​ൽ വെ​​​ടി​​​വ​​​യ്പ്. ലി​​​താ​​​ൻ സ​​​രീ​​​ഗോം​​​ഗി​​​ലെ തം​​​ഗ്ഖു​​​ലി​​​ൽ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ലി​​​താ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ കു​​​ക്കി​​​ക​​​ളും നാ​​​ഗ​​​ക​​​ളും സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ 10:55ന് സി​​​ക്കി​​​ബും​​​ഗി​​​നും ലി​​​താ​​​നും ഇ​​​ട​​​യി​​​ൽ കു​​​ന്നു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് വെ​​​ടി​​​യൊ​​​ച്ച ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി.

സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ബി​​​എ​​​സ്എ​​​ഫി​​​നെ​​​യും സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യും വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു.

NRI

ല്യൂ​സി​വി​ൽ മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ൽ വെ​ടി​വ​യ്പ്; സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു

ല്യൂ​സി​വി​ൽ (ടെ​ക്സ​സ്): ഈ​സ്റ്റ് സ്റ്റേ​റ്റ് ഹൈ​വേ 121ൽ ​സ്ഥി​തി ചെ​യ്യു​ന്ന ഒ​രു മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു പു​രു​ഷ​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സിന്‍റെ​ പ്ര​സ്താ​വ​ന പ്ര​കാ​രം, വെ​ടി​വ​യ്പ്പി​ൽ ഒ​രു പു​രു​ഷ​ൻ ഒ​രു സ്ത്രീ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം, സ്വ​ന്തം ക​ഴു​ത്തി​ൽ വെ​ടി​യു​തി​ർ​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പു​രു​ഷ​ൻ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ൽ പൊ​തു സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യൊ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്ന് ആ​ളു​ക​ൾ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചോ സം​ഭ​വ​ത്തി​ന്‍റെ പ്രേ​ര​ണ​യെ​ക്കു​റി​ച്ചോ ഇ​തു​വ​രെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

 

Latest News

Corehub Up