x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജമ്മു കാഷ്മീരിൽ ഭീകരാക്രമണം: കുൽഗാമിൽ നിർമാണ തൊഴിലാളി വെടിയേറ്റു മരിച്ചു; ഒരാൾക്ക് പരിക്ക്

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 11:10 PM IST | Updated: July 31, 2026 11:22 PM IST

ജമ്മു കാഷ്മീരിൽ ഭീകരാക്രമണം (പ്രതീകാത്മക ചിത്രം)

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ചത്തീസ്ഗഢ് സ്വദേശിയായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച കുൽഗാമിലെ ഇഷ്ടികച്ചൂളയിൽ വച്ചാണ് ഭീകരർ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും ഛത്തീസ്ഗഢ് സ്വദേശികളാണ്. പരിക്കേറ്റ തൊഴിലാളിയെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷാ സേനയും പോലീസും സംയുക്തമായി ഉപരോധമേർപ്പെടുത്തി ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തെ ജമ്മു കാഷ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ശക്തമായി അപലപിച്ചു. ഡിജിപി നളിൻ പ്രഭാത് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

Tags : Chhattisgarh JammuKashmir Firing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up