Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JammuKashmir

ജമ്മുവിനു പ്രത്യേകപദവി: നിലപാട് തിരുത്തി ഒമർ അബ്ദുള്ള

ശ്രീ​​​​​ന​​​​​ഗ​​​​​ർ: 80 വ​​​​​ർ​​​​​ഷം​​​​​മു​​​​​ന്പ് ഇ​​​​​ന്ത്യ​​​​​ക്കു സ്വാ​​​​​ത​​​​​ന്ത്ര്യം ല​​​​​ഭി​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​ടു​​​​​ത്ത തീ​​​​​രു​​​​​മാ​​​​​നം ശ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഒ​​​​​മ​​​​​ർ അ​​​​​ബ്ദു​​​​​ള്ള.

ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക പ​​​​​ദ​​​​​വി എ​​​​​ടു​​​​​ത്തു​​​​​ക​​​​​ള​​​​​ഞ്ഞ കേ​​​​​ന്ദ്ര തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ എ​​​​​തി​​​​​ർ​​​​​ത്തി​​​​​രു​​​​​ന്ന ഒ​​​​​മ​​​​ർ ഇ​​​​​ന്ന​​​​​ലെ ബ​​​​​ക്ഷി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ൽ നി​​​​ല​​​​പാ​​​​ട് തി​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​യ്തു.

2019ൽ ​​​​​ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ അ​​​​​നു​​​​​ച്ഛേ​​​​​ദം 370 എ​​​​​ടു​​​​​ത്തു​​​​​ക​​​​​ള​​​​​ഞ്ഞി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ പാ​​​​​ക്ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​​ഷ്മീ​​​​​രി​​​​​ലെ (പി​​​​ഒ​​​​കെ) ജ​​​​​ന​​​​​ങ്ങ​​​​​ൾ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ പി​​​​​ഒ​​​​​കെ​​​​​യി​​​​​ൽ ല​​​​​യി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​ന്യം സു​​​​​ര​​​​​ക്ഷ​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ന്പ് 1947ൽ ​​​​​ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക്കു കാ​​​​​വ​​​​​ൽ​​​​​നി​​​​​ന്ന് ര​​​​​ക്ഷ​​​​​സാ​​​​​ക്ഷി​​​​​ത്വം വ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന്, നാ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ൺ​​​​​ഫ​​​​​റ​​​​​ൻ​​​​​സ് സ്ഥാ​​​​​പ​​​​​ക​​​​​ൻ ഷേ​​​​​ക്ക് മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ബ്ദു​​​​​ള്ള​​​​​യു​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​ദ​​​​​രാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ച് ഒ​​​​​മ​​​​​ർ അ​​​​​ബ്ദു​​​​​ള്ള പ​​​​​റ​​​​​ഞ്ഞു.

National

യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഡോ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​രി​ഫ് ഹു​സൈ​ൻ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വെ‌​ടി​വ​യ്പ്പി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രി​ഫ് ഹു​സൈ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ​ഡ​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ തി​ക​ച്ചും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി എ​ക്സി​ൽ കു​റി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രി​ഫി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Viral

കാ​ഷ്മീ​രി​ൽ ഫോ​ട്ടോ എ​ടു​ക്കാ​ൻ നി​ർ​ത്തി​യ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​രെ​സ് വാ​ലി​യി​ൽ കാ​ഴ്ച​ക​ൾ കാ​ണാ​നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. മ​നോ​ഹ​ര​മാ​യ മ​ല​യോ​ര പാ​ത​യി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നാ​യി യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ നി​മി​ഷ​ത്തി​ലാ​ണ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം ത​നി​യെ പി​ന്നോ​ട്ട് ഉ​രു​ളാ​ൻ തു​ട​ങ്ങി​യ​ത്.

വ​ണ്ടി വേ​ഗ​ത്തി​ൽ താ​ഴേ​ക്ക് നീ​ങ്ങു​ന്ന​ത് ക​ണ്ട് സ​ഞ്ചാ​രി​ക​ൾ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ത​ടു​ക്കാ​നാ​യി​ല്ല. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​ർ റോ​ഡ​രി​കി​ലെ തി​ട്ട​യും ത​ക​ർ​ത്ത് വ​ൻ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ഈ ​ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തു​മ്പോ​ൾ ഹാ​ൻ​ഡ് ബ്രേ​ക്ക് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ​യും, ഗി​യ​റി​ൽ ഇ​ട്ടു സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും, ട​യ​റു​ക​ൾ​ക്ക് പി​ന്നി​ൽ ക​ല്ലു​ക​ൾ വെ​ക്കേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

 

National

ഇന്ത്യ സഖ്യം ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താൽ നിലനിൽക്കുന്നു: ഒമർ അബ്ദുള്ള

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ നിലവിലെ അവസ്ഥയെപ്പറ്റി ചോദ്യങ്ങളുയർത്തി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.

സഖ്യം ഒരു പരിധി വരെ ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താലാണ് നിലനിൽക്കുന്നതെന്നു വ്യക്തമാക്കിയ ഒമർ തന്‍റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഇപ്പോഴും സഖ്യത്തിലുണ്ടോയെന്നും സംശയമുന്നയിച്ചു.

ഒരു ദേശീയ ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സഖ്യത്തെപ്പറ്റിയുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ പ്രസ്താവനക

ചില പ്രതിപക്ഷ കക്ഷികൾ സഖ്യം ഇതിനോടകം മരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടുന്നതിനോടായിരുന്നു ഇന്ത്യ സഖ്യത്തെ ജീവൻ രക്ഷാ യന്ത്രത്തോട് ഒമർ ഉപമിച്ചത്.

ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താലാണ് നിലനിൽക്കുന്നതെങ്കിലും ഇടയ്ക്കൊക്കെ ആരെങ്കിലും ഞെട്ടൽ നൽകുമ്പോൾ ഞങ്ങൾ എഴുന്നേൽക്കുന്നുവെന്നും പിന്നീട് നിർഭാഗ്യവശാൽ ബിഹാർ പോലെയുള്ള ഫലങ്ങൾ സംഭവിക്കുകയും നമ്മൾ നിലം പതിക്കുകയും ചെയ്യുന്നുവെന്ന് ഒമർ പറഞ്ഞു.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഇന്ത്യ സഖ്യത്തിലെയോ ബിഹാറിലെ മഹാസഖ്യത്തിലെയോ ഭാഗമായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാട്ടി. നമ്മൾ ഒരു സഖ്യമാണോയെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും സഖ്യമാണെങ്കിൽ അതു പോലെ പ്രവർത്തിക്കണമെന്നും അതല്ലെങ്കിൽ നാം സംസ്ഥാനത്തു മാത്രം നിർദിഷ്ടമായ സഖ്യമാണെന്നും ഒമർ പറഞ്ഞു.

ബിഹാറിലെ സഖ്യത്തിന്‍റെ വൻ പരാജയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, ബിജെപി അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതേസമയം നമ്മളെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇന്ത്യ സഖ്യം മത്സരിച്ചതെന്നും ഒമർ വിമർശിച്ചു.

എൻഡിഎയുടേതുപോലെ ആഴ്ചയിലെ 24 മണിക്കൂറും പ്രചാരണം നടത്തുന്നതിനായി നമ്മൾ പ്രതിബദ്ധരായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താൻ ഇലക്ട്രോണിക് വോട്ടർ മെഷീനുകളിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്ന ആളല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മറ്റു പല രീതിയിലും കൃത്രിമത്വം നടത്താൻ കഴിയുമെന്നും ഇതിനേറ്റവും എളുപ്പം വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്നതും മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതുമാണെന്നും ഒമർ പറഞ്ഞു.

National

ഡ​ൽ​ഹി സ്ഫോ​ട​നം: കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​റി​ന്‍റെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​മ്മു ക​ശ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്ന വ്യ​ക്തി​യാ​ണ് കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ മു​ഹ​മ്മ​ദ് സ​ൽ​മാ​നെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ വാ​ഹ​നം ദേ​വേ​ന്ദ​ർ എ​ന്ന വ്യ​ക്തി​ക്ക് വി​റ്റ​താ​യി മൊ​ഴി ന​ൽ​കി.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ഹ​നം വി​റ്റെ​ന്നാ​യി​രു​ന്നു സ​ൽ​മാ​ന്‍റെ ഭാ​ര്യ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സ​ൽ​മാ​നി​ൽ നി​ന്ന് കാ​ർ വാ​ങ്ങി​യ ദേ​വേ​ന്ദ​റി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

കാ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റെ​ന്നാ​യി​രു​ന്നു ദേ​വേ​ന്ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ സ​ൽ​മാ​നെ വി​ട്ട​യ​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌ സ​ൽ​മാ​നെ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ന്യൂ​ഡ​ൽ​ഹി: കു​ൽ​ഗാം ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ഓ​പ്പ​റേ​ഷ​നി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളും കൊ​ല്ല​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ സൈ​ന്യ​വും ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ൻ ഗു​ദ്ദാ​ർ' എ​ന്ന ര​ഹ​സ്യ​നാ​മ​ത്തി​ലു​ള്ള ഓ​പ്പ​റേ​ഷ​നി​ലാ​ണ് വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​തി​ൽ ര​ണ്ട് പേ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സു​ബൈ​ദാ​ർ പ്ര​ഭ​ത് ഗൗ​ർ, ലാ​ൻ​സ് നാ​യി​ക് ന​രേ​ന്ദ്ര സി​ന്ധു എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഭീ​ക​ര​ർ ത​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ലാ​യി മാ​റി​യ​തെ​ന്ന് സു​ര​ക്ഷാ സേ​ന അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന ഭീ​ക​ര​ൻ റ​ഹ്മാ​നെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി വ​ധി​ച്ച​ത്. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ന്യം വ​ന​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ മേ​ഘ​വി​സ്ഫോ​ട​നം: മൂ​ന്നു​പേ​ർ മ​രി​ച്ചു; അ​ഞ്ച്പേ​രെ കാ​ണാ​താ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ റം​മ്പാ​ൻ ജി​ല്ല​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം. മൂ​ന്നു​പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​രെ കാ​ണാ​താ​യി. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ശ്രീ​ന​ഗ​റി​ൽ നി​ന്നും 136 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് റം​മ്പാ​ൻ. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ജ​മ്മു​കാ​ഷ്മീ​രി​ലു​ട​നീ​ളം ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്കം പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ പാ​ത (എ​ൻ‌​എ​ച്ച് -44) ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന റൂ​ട്ടു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു ഡി​വി​ഷ​നി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളും ഓ​ഗ​സ്റ്റ് 30 വ​രെ അ​ട​ച്ചി​ടും.

Kerala

നു​ഴ​ഞ്ഞു ക​യ​റാ​ൻ ശ്ര​മം; ജ​മ്മു​കാ​ഷ്മീ​രി​ൽ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ലെ ഗു​രേ​സ് സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ (എ​ൽ​ഒ​സി) ആ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രു​മാ​യി സൈ​ന്യം ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ന്യ​വും ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഭീ​ക​ര​രാ​ണ് ആ​ദ്യം വെ​ടി​യു​തി​ർ​ത്ത​ത്. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

National

ജ​മ്മു​കാ​ഷ്മീ​രി​ലെ പ്ര​ള​യം; മ​ര​ണം 31ആ​യി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്ര പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ലും ദോ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ലും മ​ര​ണം 31 ആ​യി.

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ക​ത്ര​യി​ല്‍ ഒ​ന്‍​പ​ത് ഭ​ക്ത​രും ദോ​ഡ​യി​ല്‍ നാ​ലു​ഭ​ക്ത​രു​മാ​ണ് മ​രി​ച്ച​ത്.

വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്ര​പാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 22 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ല്‍ പേ​ര്‍ സ്ഥ​ല​ത്ത് കു​ടു​ങ്ങി​കി​ട​പ്പു​ണ്ട്. പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ദോ​ഡ, ജ​മ്മു, ഉ​ദ്ദം​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള​ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും മു​ങ്ങി​യ​ത് ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

22 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. വി​വി​ധ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. തു​ട​ര്‍​ച്ച​യാ​യ മ​ഴ​യെ​തു​ട​ര്‍​ന്ന് നി​ര​വ​ധി ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up