Image for representation
ലേ: ജമ്മു കാഷ്മീരിലെ ലഡാക്കിൽ ഭൂചലനം. രാവിലെ 6:05 ന് റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലേയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Tags : Earthquake Ladakh JammuKashmir