x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

നാഷണൽ ഡെസ്ക്
Published: July 17, 2026 09:50 PM IST | Updated: July 17, 2026 09:50 PM IST

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഡോ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​രി​ഫ് ഹു​സൈ​ൻ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വെ‌​ടി​വ​യ്പ്പി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി​ഡി​പി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രി​ഫ് ഹു​സൈ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ​ഡ​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ തി​ക​ച്ചും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി എ​ക്സി​ൽ കു​റി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രി​ഫി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Tags : internet suspended ShotDead JammuKashmir DodaDistrict

Recent News

Corehub Up