Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Internet

സി​ജെ​പി പ്ര​തി​ഷേ​ധം: പ്ര​തി​ഷേ​ധ വേ​ദി​ക്ക് ചു​റ്റും 24 മ​ണി​ക്കൂ​ർ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി സ​മ​ര​വേ​ദി​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​ർ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​ൻ ഡ​ൽ​ഹി പൊ​ലി​സ് ഉ​ത്ത​ര​വി​ട്ടു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി മു​ത​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി വ​രെ ജ​ൻ​പ​ത് - ക​ർ​ത്ത​വ്യ പ​ഥ് ക്രോ​സിം​ഗി​ന് ചു​റ്റു​മു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ക്കു​ന്ന​ത്. നി​ശ്ചി​ത പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ങ്ങ​ളെ മാ​ത്ര​മാ​ണ് ഈ ​വി​ല​ക്ക് ബാ​ധി​ക്കു​ക​യെ​ന്നും, ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്.

International

ഇറാനിൽ ഇന്‍റർനെറ്റ് തിരിച്ചെത്തി

ടെ​ഹ്റാ​ൻ: 87 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​റാ​നി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഭാ​ഗി​ക​മാ​യി പു​ന​ഃസ്ഥാ​പി​ച്ചു. ബ്രോ​ഡ്ബാ​ന്‍റ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഫെ​ബ്ര​വ​രി 28ന് ​യു​എ​സും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് പൂ​ർ​ണ​മാ​യി വി​ല​ക്കി​യ​ത്. ഇ​തു​മൂ​ലം ഇ​റാ​ന് വ​ലി​യ വ​രു​മാ​ന ന​ഷ്ട​വും ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​നി​ടെ, അ​മേ​രി​ക്ക ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​മാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. ഇ​റാ​നു​മാ​യി സ​മാ​ധാ​ന ക​രാ​റു​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ നീ​ളു​മെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ അ​റി​യി​ച്ചു.

Kerala

ഓപ്പറേഷന്‍ പി ഹണ്ട്; 100 കേസുകള്‍; 15 അറസ്റ്റ്

കൊ​​​ച്ചി: കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഇ​​​ന്‍റ​​​ര്‍നെ​​​റ്റി​​​ല്‍ തെ​​​ര​​​യു​​​ക​​​യും ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന പി - ​​​ഹ​​​ണ്ട് ഓ​​​പ്പ​​​റേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് 100 കേ​​​സു​​​ക​​​ള്‍. സം​​​സ്ഥാ​​​ന​​​ത്തെ 703 സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 15 പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി. 243 ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഓ​​​ണ്‍ലൈ​​​ന്‍ ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​നും കു​​​ട്ടി​​​ക​​​ളു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​നു​​​മെ​​​തി​​​രേ സീ​​​റോ ടോ​​​ള​​​റ​​​ന്‍സ് ന​​​യം വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ട്ട ഏ​​​കോ​​​പ​​​ന​​​വും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് ശേ​​​ഖ​​​ര​​​ണ​​​വും കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യ ഫീ​​​ല്‍ഡ് എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി​​​രു​​​ന്നു ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ പി- ഹ​​​ണ്ട്.

ഈ ​​​ര​​​ഹ​​​സ്യ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, സി​​​സി​​​എ​​​സ്‌​​​സി സെ​​​ന്‍റ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 703 സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. തു​​​ട​​​ര്‍ന്ന് അ​​​ത​​​ത് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച 20 ജി​​​ല്ലാ​​​ത​​​ല ടീ​​​മു​​​ക​​​ള്‍ക്ക് ഏ​​​കോ​​​പി​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കി. സൈ​​​ബ​​​ര്‍സെ​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ര്‍, വ​​​നി​​​താ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഈ ​​​സം​​​ഘ​​​ങ്ങ​​​ള്‍ ഒ​​​രേ​​​സ​​​മ​​​യം സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി​​​ട്ടാ​​​ണ് റെ​​​യ്ഡു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ആ​​​ക്ടി​​​ലെ സെ​​​ക്ഷ​​​ന്‍ 67 എ, 67 ​​​ബി എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ന്‍റെ ഫോ​​​റ​​​ന്‍സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യെ തു​​​ട​​​ര്‍ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

Latest News

Corehub Up