x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജമ്മുകാഷ്മീരിൽ പ്രളയം; 23 പേർ മരിച്ചു

വെബ്ഡെസ്ക്
Published: July 22, 2026 12:06 AM IST | Updated: July 22, 2026 12:06 AM IST

ജ​​മ്മു​​കാ​​ഷ്മീ​​രി​​ലുണ്ടായ പ്രളയത്തിൽനിന്നുള്ള ദൃശ്യം

ജ​​മ്മു/​​ശ്രീ​​ന​​ഗ​​ർ: ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള പ്ര​​ള​​യ​​ത്തി​​ൽ ജ​​മ്മു​​കാ​​ഷ്മീ​​രി​​ൽ 23 പേ​​ർ മ​​രി​​ച്ചു. ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന മ​​ഴ​​യി​​ൽ ന​​ദി​​ക​​ൾ ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി​​യ​​തോ​​ടെ പ്ര​​ള​​യ​​ജ​​ലം സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​നാ​​ശം വി​​ത​​യ്ക്കു​​ക​​യാ​​ണ്.

ഒ​​ട്ടേ​​റെ ക​​ട​​ക​​ളും വാ​​ഹ​​ന​​ങ്ങ​​ളും ഒ​​ലി​​ച്ചു​​പോ​​യി. ഞാ​​യ​​റാ​​ഴ്ച​​യ്ക്കു​​ശേ​​ഷം പൂ​​ഞ്ച്, ര​​ജൗ​​രി, ദോ​​ഡ ജി​​ല്ല​​ക​​ളി​​ലാ​​യി 23 പേ​​രാ​​ണ് മ​​രി​​ച്ച​​ത്. ഏ​​ഴു​​പേ​​രെ കാ​​ണാ​​താ​​യി.

അ​​മ​​ർ​​നാ​​ഥ് യാ​​ത്ര, വൈ​​ഷ്ണോ​​ദേ​​വി യാ​​ത്ര തു​​ട​​ങ്ങി​​യ തീ​​ർ​​ഥ​​യാ​​ത്ര​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം​​ദി​​വ​​സ​​വും നി​​ർ​​ത്തി​​വ​​ച്ചു.

ജ​​മ്മു​​വി​​ൽ പ്ര​​ള​​യ​​മേ​​ഖ​​ല​​യി​​ൽ കു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ സു​​ര​​ക്ഷി​​ത കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി. 2014 നു​​ശേ​​ഷം കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യ പ്ര​​ള​​യ​​മാ​​ണി​​തെ​​ന്ന് പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്നു.

Tags : Floods JammuKashmir dead Rains FloodWaters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up