പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വൈകിയുള്ള ജനന-മരണ രജിസ്ട്രേഷനുകൾ തടയുന്നതിന് 1969ലെ ജനന-മരണ രജിസ്ട്രഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചു.
ഭേദഗതി പ്രകാരം ജനനമോ മരണമോ സംഭവിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ബന്ധപ്പെട്ട അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്.
രജിസ്റ്റർ ചെയ്യുന്നത് ഒരു വർഷത്തിനും രണ്ട് വർഷത്തിനു ഇടയിലാണെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ ഉത്തരവ് വേണ്ടിവരും. നിലവിലെ നിയമപ്രകാരം ഒരു വർഷത്തിനുശേഷം ജനനമോ മരണമോ രജിസ്റ്റർ ചെയ്യുന്നതിന് ജില്ലാ സബ്-ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് മാത്രം മതിയായിരുന്നു.
Tags : Births Deaths BirthsAndDeathsRegistration Amendment Lok Sabha Deepika DeepikaNewspaper BreakingNews NewsUpdate Headlines