Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BirthsAndDeathsRegistration

ജ​ന​ന-മ​ര​ണ ര​ജി​സ്ട്രേഷ​ൻ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​​ഡ​​ൽ​​ഹി: വൈ​​കി​​യു​​ള്ള ജ​​ന​​ന-​​മ​​ര​​ണ ര​​ജി​​സ്ട്രേ​​ഷ​​നു​​ക​​ൾ ത​​ട​​യു​​ന്ന​​തി​​ന് 1969ലെ ​​ജ​​ന​​ന-മ​​ര​​ണ ര​​ജി​​സ്ട്ര​​ഷ​​ൻ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ബി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ റാ​​യ് ലോ​​ക്സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു.

ഭേ​​ദ​​ഗ​​തി പ്ര​​കാ​​രം ജ​​ന​​ന​​മോ മ​​ര​​ണ​​മോ സം​​ഭ​​വി​​ച്ച് ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ബ​​ന്ധ​​പ്പെ​​ട്ട അ​​ഥോ​​റി​​റ്റി​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷ​ൽ മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ ഉ​​ത്ത​​ര​​വ് ആ​​വ​​ശ്യ​​മാ​​ണ്.

ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​ത് ഒ​​രു വ​​ർ​​ഷ​​ത്തി​​നും ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു ഇ​​ട​​യി​​ലാ​​ണെ​​ങ്കി​​ൽ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ​​യോ സ​​ബ്-​​ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ​യോ ഉ​​ത്ത​​ര​​വ് വേ​​ണ്ടി​​വ​​രും. നി​​ല​​വി​​ലെ നി​​യ​​മപ്ര​​കാ​​രം ഒ​​രു വ​​ർ​​ഷ​​ത്തി​​നു​ശേ​​ഷം ജ​​ന​​ന​​മോ മ​​ര​​ണ​​മോ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​ന് ജി​​ല്ലാ സ​​ബ്-​​ഡി​​വി​​ഷ​​ണ​​ൽ മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ ഉ​​ത്ത​​ര​​വ് മാ​​ത്രം മ​​തി​​യാ​​യി​​രു​​ന്നു.

Latest News

Corehub Up