അഭിജിത് ദീപ്കെ
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പോലീസും സർക്കാരും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ഭീകരവാദികളല്ലെന്നും അവർക്കെതിരേയുള്ള നടപടികൾ നിർത്തിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾക്ക് സിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാർക്കെതിരേ നടപടിയെടുക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെടുന്നുവെന്നാരോപിച്ചാണ് അഭിജിത് ദീപ്കെ രംഗത്തെത്തിയത്. വിദ്യാർഥികൾക്കെതിരേയുള്ള അതിക്രമങ്ങളും പ്രതികാരനടപടികളും തുടർന്നാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
Tags : Strike AbhijitDeepke CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines