x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഡി​ൻ​ബ​ർ​ഗി​ൽ ച​രി​ത്ര​മെ​ഴു​താ​ൻ ഐ​പി​എ​സ്എ​ഫ്; ഇ​ന്‍റ​ർ-​പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: July 29, 2026 05:32 PM IST | Updated: July 29, 2026 05:32 PM IST

പരിപാടിയിൽ നിന്ന്

എ​ഡി​ൻ​ബ​ർ​ഗ്: ടെ​ക്സ​സ്, ഒ​ക്‌​ല​ഹോ​മ, ക​ൻ​സാ​സ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ രൂ​പ​ത​യി​ലു​ള്ള 10 ഇ​ട​വ​ക​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ-​പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ് (ഐ​പി​എ​സ്എ​ഫ് 2026) ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ടെ​ക്സ​സി​ലെ എ​ഡി​ൻ​ബ​ർ​ഗി​ൽ ന​ട​ക്കും.

എ​ഡി​ൻ​ബ​ർ​ഗ് ഡി​വൈ​ൻ മേ​ഴ്സി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​മ​ഹാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​സ്റ്റി​നി​ലെ "PSG ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്' ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യും "Powered by Legacy Business Brokers' പ​ങ്കാ​ളി​യാ​യും എ​ഡി​ൻ​ബ​ർ​ഗ് ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യു​മാ​ണ് കാ​യി​ക​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

2007-ൽ ​ഗാ​ർ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തു​ട​ക്കം കു​റി​ച്ച ഈ ​ഫെ​സ്റ്റി​വ​ൽ, ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ലാ-​കാ​യി​ക-​സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നി​ട്ടു​ണ്ട്.

നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 16 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 1,500-ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ളും 5,000-ത്തി​ല​ധി​കം കാ​ണി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം വി​ശ്വാ​സം, കു​ടും​ബ​സൗ​ഹൃ​ദം, സം​സ്കാ​രം, യു​വ​ജ​ന​നേ​തൃ​ത്വം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും എ​ഡി​ൻ​ബ​ർ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​വി​ധ കാ​യി​ക​വേ​ദി​ക​ളി​ൽ ന​ട​ക്കും.

ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിം​ഗും വി​നോ​ദ​സ​ഞ്ചാ​ര​വും

Syro Faith & Business Connect: കാ​യി​ക​മേ​ള​യോ​ടൊ​പ്പം ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ളെ​യും സം​രം​ഭ​ക​രെ​യും ഒ​രു​മി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ​രി​പാ​ടി ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 75 തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​രം​ഭ​ക​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

RGV Gateway to the Stars: സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സാ​ൻ യു​വാ​ൻ ബ​സി​ലി​ക്ക, സ്‌​പേ​സ് എ​ക്‌​സ് സെ​ന്‍റ​ർ, സൗ​ത്ത് പാ​ഡ്രെ ഐ​ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ടൂ​ർ പാ​ക്കേ​ജു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​രം​ഭ​ക​ർ​ക്കു​മാ​യി വി​വി​ധ സ്പോ​ൺ​സ​ർ​ഷി​പ്പ് പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്.

ഐ​പി​എ​സ്എ​ഫ്-2026 ക​മ്മി​റ്റി ചെ​യ​ർ റ​വ. ഫാ. ​ജോ​യി മൂ​ലേ​ച്ചാ​ലി​ൽ, ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു ജോ​സ​ഫ്, ട്ര​സ്റ്റി​മാ​രാ​യ ജോ​ജോ തോ​മ​സ്, മ​നോ​ജ് വ​ട​ക്ക​യി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ലീ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ൺ​സ​ർ​ഷി​പ്പി​നും സ​ന്ദ​ർ​ശി​ക്കു​ക: www.ipsf-2026.com.

Tags : IPSF Edinburg Texas USANews

Recent News

Corehub Up