x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ ന​ട​ന്നു

പി.​പി. ചെ​റി​യാ​ൻ
Published: November 11, 2026 11:58 AM IST | Updated: November 11, 2026 11:58 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​നി​ന്‍റെ (ഐ​പി​എ​ൽ) 652-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ അ​നു​ഗ്ര​ഹീ​ത​മാ​യി ന​ട​ന്നു. ഐപിഎ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ​സി.വി. ​സാ​മു​വ​ൽ (ഡെ​ട്രോ​യി​റ്റ്) സ്വാ​ഗ​തം ആശംസിച്ചു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള ​എം.വി. ​വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ്) പ്രാ​രം​ഭ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള അ​ന്ന​മ്മ തോ​മ​സ് ബൈ​ബി​ൾ വാ​യ​ന ന​ട​ത്തി.

ന്യൂ​യോ​ർ​ക്ക് എ​പ്പി​ഫാ​നി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക വി​കാ​രി റ​വ. പ്രി​ൻ​സ് വ​ർ​ഗീ​സ് യോ​ഗ​ത്തി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. സ​ങ്കീ​ർ​ത്ത​നം 23:1, 2, 4 വാ​ക്ധാ​ര​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം സ​ന്ദേ​ശം പ​ങ്കു​വെ​ച്ച

"യ​ഹോ​വ എ​ന്‍റെ ഇ​ട​യ​നാ​കു​ന്നു' എ​ന്ന ദാ​വീ​ദി​ന്‍റെ പ്ര​ഖ്യാ​പ​നം സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞ ദൈ​വ​സാ​ന്നി​ധ്യ​മാ​ണെ​ന്ന് അ​ച്ച​ൻ ഓ​ർ​മ്മി​പ്പി​ച്ചു.

സം​ഘ​ർ​ഷ​ങ്ങ​ൾ നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലും പ്ര​തി​സ​ന്ധി​ക​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ, ദൈ​വം ന​ൽ​കി​യ ന​ന്മ​ക​ളെ ഓ​ർ​ക്കാ​ൻ ദാ​വീ​ദ് ശ്ര​ദ്ധി​ച്ചു. പ​രാ​തി​പ്പെ​ടു​ന്ന​വ​രാ​യി മാ​റാ​തെ, അ​നു​ഗ്ര​ഹ​ങ്ങ​ളെ ഓ​ർ​ത്ത് സ്തു​തി​ക്കു​ന്ന​വ​രാ​യി വി​ശ്വാ​സി​ക​ൾ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡാ​ള​സി​ൽ നി​ന്നു​ള്ള ​മാ​ത്യു ലൂ​ക്കോ​സ് (ജോ​യ്) മധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കും ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ടി.എ. ​മാ​ത്യു ന​ന്ദി പ്ര​കാ​ശ​ന​ത്തി​നും അ​നൗ​ൺ​സ്‌​മെ​ന്‍റു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ​ഷി​ജു ജോ​ർ​ജ്, ​ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. ന്യൂ​യോ​ർ​ക്ക് എ​പ്പി​ഫാ​നി മാ​ർ​ത്തോ​മ്മ ച​ർ​ച്ച് റ​വ. പി.​എം. തോ​മ​സ് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ന​ൽ​കി യോ​ഗം പ​ര്യ​വ​സാ​നി​പ്പി​ച്ചു.

Tags : InternationalPrayerLine PrayerGathering NRINews USA

Recent News

Corehub Up