മൈക്കിൾ ബൗംഗാർട്നർ
വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിലേക്ക് തിങ്കളാഴ്ച നടന്ന വോട്ടെണ്ണിലിൽ ഈസ്റ്റേൺ വാഷിംഗ്ടണിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കിൾ ബൗംഗാർട്നർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ശക്തമായ മത്സരത്തിൽ 51.7 ശതമാനം വോട്ടുകൾ നേടിയാണ് സ്പോക്കെയ്നിൽ നിന്നുള്ള ബൗംഗാർട്നർ ജയിച്ചുകയറിയത്. എതിർസ്ഥാനാർഥിയായ ഡെമോക്രാറ്റ് പ്രതിനിധി കർമേല കോൺറോയി 47.9 ശതമാനം വോട്ടുകൾ നേടി.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഈ മണ്ഡലത്തിൽ ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥി നടത്തുന്ന ഏറ്റവും മികച്ച മുന്നേറ്റത്തിനാണ് ഇത്തവണ മണ്ഡലം സാക്ഷ്യം വഹിച്ചത്. തുടക്കത്തിൽ ഇരുസ്ഥാനാർഥികളും തമ്മിൽ 1 ശതമാനത്തിന്റെ മാത്രം വ്യത്യാസമായിരുന്നെങ്കിലും അവസാനഘട്ട വോട്ടെണ്ണലിൽ ബൗംഗാർട്നർ മുൻതൂക്കം ഉറപ്പിക്കുകയായിരുന്നു. 2024-ലാണ് അദ്ദേഹം ആദ്യമായി യുഎസ് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
Tags : Baumgartner re-elected Deepika DeepikaNewspaper BreakingNews NewsUpdate Michael Baumgartner re-elected