x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷൻ​ സു​വ​ർ​ണ ജൂ​ബി​ലി:  പ്രീ-​നീ​ഡ് പ്ലാ​നിം​ഗ് സെ​മി​നാ​ർ ന​വം​ബ​ർ 14ന്

പി .പി. ചെ​റി​യാ​ൻ
Published: November 11, 2026 07:34 AM IST | Updated: November 11, 2026 07:34 AM IST

പ്രീ-​നീ​ഡ് പ്ലാ​നിം​ഗ് സെ​മി​നാ​ർ

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ (1976-2026) ഭാ​ഗ​മാ​യി ന​വം​ബ​ർ 14 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന്മ പ്രീ-​നീ​ഡ് പ്ലാ​നിം​ഗ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. "പ്ലാ​ൻ എ​ഹെ​ഡ്, സേ​വ് മോ​ർ" എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ഈ ​സെ​മി​നാ​റി​ൽ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് വ​ഴി സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​നും, അ​പ്ര​തീ​ക്ഷി​ത ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കാ​നും, കു​ടും​ബ​ത്തി​ന് സ​മാ​ധാ​നം ന​ൽ​കാ​നും എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്കും.

ഗാ​ർ​ലാ​ന്‍റി​ലെ KAD/ICEC ഹാ​ളി​ലാ​ണ് (3821 Broadway Blvd, Suit 101, Garland, TX) പ​രി​പാ​ടി സംഘടിപ്പിക്കുന്നത്. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ജ​യ്നി ജോ​ൺ​സ​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​ന​വും (Art & Painting) വി​ദ്യാ​ഭ്യാ​സ​പ​ര​വും വി​നോ​ദ​പ്ര​ദ​വു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഷി​ജു Абрахам (പ്ര​സി​ഡ​ന്‍റ്), മ​ഞ്ജി​ത്ത് ക​നി​ക്ക​ര (സെ​ക്ര​ട്ട​റി), മാ​ത്യു നൈ​നാ​ൻ (പ്ര​സി​ഡ​ന്‍റ് IC&EC), തോ​മ​സ് എ​സ്സോ (സെ​ക്ര​ട്ട​റി IC&EC), സു​മി​ത് ജോ​ൺ കോ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:​സു​മി​ത് ജോ​ൺ കോ​റ (ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ): (813) 409-9050 ഷി​ജു എ​ബ്ര​ഹാം (പ്ര​സി​ഡ​ന്റ്): (214) 929-3570 മ​ഞ്ജി​ത്ത് ക​നി​ക്ക​ര (സെ​ക്ര​ട്ട​റി): (972) 679-8555

Tags : Dallas Malayali Association Deepika DeepikaNewspaper BreakingNews Dallas Malayali Association Golden Jubilee

Recent News

Corehub Up