District News
ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. മുതിർന്ന മഹിളാ കോൺഗ്രസ് നേതാവ് പൊന്നമ്മ രാജപ്പൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ചെറിയാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ജോൺ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണം വീടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ പ്രത്യേക വനിതാ സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനം നടത്താൻ യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം, ജനറൽ കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ, തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ. കെ.ആർ. സജീവൻ, ചീഫ് കോ-ഓർഡിനേറ്റർ പി.വി. ജോൺ എന്നിവർ പ്രസംഗിച്ചു.
District News
ചേര്‍ത്തല: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐഡി കാർഡ് വിതരണവും അനുസ്മരണവും ജില്ലാ വൈസ് പ്രസിഡന്റ് ബെയ്ലി ജോർജ് ഉദ്ഘാടനം ചെയ്തു.
മുഹമ്മ എസ്എൻഡിപി ഹാളിൽ നടന്ന സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ചു. സജു വർണം, ബൈജു ക്ലാസിക്, ഹരിദാസ്, ഗോപകുമാർ, രാജീവ് ആപ്പിൾസ്, ജോളി ജോസഫ്, സാനു പല്യത് എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സായി വൈശാഖ് സ്വാഗതവും ട്രഷറർ രതീഷ് പാപ്പാളി നന്ദിയും പറഞ്ഞു.
NRI
ഡിട്രോയിറ്റ്: വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ 11ന് റോസ് സിറ്റി ഇസ്ലാമിക് സ്പോർട്സ് സെന്ററിൽ എംപി ഹാർബ് ഗിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ഇരുപതോളം ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. നഗരത്തിലെ വിവിധ റസ്റ്റോറന്റുകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾ, മനോഹരമായ ആഭരണങ്ങളുമായി എത്തുന്ന സ്റ്റൈലിഷ് ഫാഷൻ സ്റ്റാളുകളും പ്രദർശനവും ഉണ്ടായിരിക്കും.
മലയാളി ഐക്യത്തിന്റെ ഉർജവും കളിക്കളത്തിലെ സൗഹൃദത്തിന്റെ താളവും നിറയുന്ന ഒരു സാമൂഹ്യ ഉത്സവമായ ഈ ടൂർണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജസ്റ്റിൻ മാത്യു, അൻവർ പൊറ്റകണ്ടതിൽ, അനിഷ് ഏബ്രഹാം, സിൻലു സാമുവേൽ എന്നിവർ പറഞ്ഞു.
District News
കല്ലേറ്റുംകര: രൂപത സിഎല്‍സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ സംഘടിപ്പിച്ച വനിതാസംഗമം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ആന്ലിന് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. രൂപതാ വനിതാ ഫോറം കണ്‍വീനര്‍ ഫ്ലോറിപ്സ് അധ്യക്ഷത വഹിച്ചു.
സിസ്റ്റര്‍ സായൂജ്യ എഫ്സിസിക്ക് ചടങ്ങില്‍ യാത്രയയപ്പുനല്കി. കല്ലേറ്റുംകര ഉണ്ണിമിശിഹാ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, രൂപത സിഎല്‍സി ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, അസി. ഡയറക്ടര്‍ ഫാ. സുബീഷ് വട്ടപറമ്പില്‍, ഓര്‍ഗനൈസര്‍ അലക്സ് ഫ്രാന്‍സിസ്, പ്രസിഡന്റ് ആന്റണി റെജിന്‍ പാലത്തിങ്കല്‍, സെക്രട്ടറി ഗോഡ്വിന് എന്നിവര്‍ സംസാരിച്ചു.
District News
വാഴക്കുളം: ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ നേതൃസംഗമവും പ്രിസിഷൻ ഫാമിംഗ് ക്ലാസും സംഘടിപ്പിച്ചു. ഇൻഫാം ദേശീയ തലത്തിൽ ആരംഭിക്കുന്ന പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ച് രൂപീകരിക്കുന്ന ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ വില്ലേജിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്.
വ്യത്യസ്തങ്ങളായ കൃഷിരീതി അവലംബിക്കുന്ന കൃഷിയിടങ്ങളിലെത്തി കർഷകരിൽനിന്ന് നേരിട്ടു മനസിലാക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ആയവന ഉപ്പൂട്ടുങ്കൽ ഷോൺ ജോഷിയുടെ പച്ചക്കറി, തണ്ണിമത്തൻ തോട്ടത്തിലാണ് പരിശീലന ക്ലാസ് നടത്തിയത്. കൃഷിക്ക് ആവശ്യമായ സ്ഥലം ഒരുക്കൽ, വിത്ത് തയാറാക്കൽ, കൃഷി രീതികൾ, ഗവൺമെന്റ് സബ്സിഡി തുടങ്ങിയവ സംബന്ധിച്ച് ഷോൺ ജോഷി ക്ലാസിൽ വിശദമാക്കി.
ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, വൈസ് പ്രസിഡന്റ് സണ്ണി അരഞ്ഞാണിയിൽ, ദേശീയ കമ്മറ്റിയംഗം ജോയി തെങ്ങുംകുടിയിൽ, ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, ട്രഷറർ എം.യു. സണ്ണി, ജോയിന്റ് സെക്രട്ടറി ജോണി നെല്ലിക്കുന്നേൽ, വൈസ് പ്രസിഡന്റ് ബിജു ചെറുകാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Business
എറണാകുളം: കേരള ഹൈടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്- സജി മാത്യു (ഇലക്ട്രിക്കൽ മാനേജർ, എംആർഎഫ്), ജനറല്‍ സെക്രട്ടറി- കെ.ആര്. രാധാകൃഷ്ണന് (ജനറൽ മാനേജർ, കാർബോറാണ്ടം യൂണിവേഴ്സൽ) ട്രഷറര്‍- എം. പ്രദീപ് ( അസി. ജനറൽ മാനേജർ, ഹിൻഡാൽക്കോ), വൈസ് പ്രസിഡന്റ്- രഞ്ജിത്ത് ജേക്കബ് (ഗ്രൂപ്പ് മാനേജർ, അപ്പോളോ ടയേഴ്സ്), വൈസ് പ്രസിഡന്റ്- ആര്. ശരത് (സീനിയർ മാനേജർ ഇലക്ട്രിക്കൽ, എഫ്എസിടി), ജോയിന്റ് സെക്രട്ടറി- പി.എം. സുജിത്ത് (ഇലക്ട്രിക്കൽ മാനേജർ, എച്ച്ഒസിഎൽ), ജോയിന്റ് സെക്രട്ടറി-റോമി ജോര്‍ജ് (ഡെ.മാനേജർ, നിറ്റാ ജലാറ്റിൻ).
എറണാകുളത്തു ചേർന്ന 38-ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. യോഗത്തിൽ പ്രസിഡന്റ് നായര്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ആര്. സതീഷ്, എസ്. ജയതിലകന്‍, കെ. വിശ്വനാഥന്, എ.എ. മുഹമ്മദ് നവാസ്, ജേക്കബ് ചെറിയാന്, സജി വി. മാത്യു, ടി.കെ. രാജു, പ്രിനി പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: മേഖലയിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും ശാശ്വത പരിഹാരമായി വിഭാവനം ചെയത കടമാൻതോട് പദ്ധതി നിർമാണത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും പരിഹരിക്കണമെന്ന് കബനി കാർഷികസംഘം ആവശ്യപ്പെട്ടു.
കർണാടകയോട് ചേർന്നുള്ള മുള്ളൻകൊല്ലിയിലെ അതിർത്തി പ്രദേശങ്ങൾ നേരത്തെ തന്നെ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയാണ്. തോടുകളും ജലാശയങ്ങളും വറ്റിതുടങ്ങി. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ഇവിടെ ജലസേചന സൗകര്യമുറപ്പാക്കിയാൽ മാത്രമേ കൃഷിയെ മെച്ചപ്പെടുത്താനാകു. പദ്ധതി സംബന്ധിച്ച നടപടികളിൽ കാലതാമസം വരുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് വിവിധയിടങ്ങളിൽ നിന്നുണ്ടാകുന്നതെന്നും യോഗം ആരോപിച്ചു. പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യം ഉറപ്പ് വരുത്തണമെന്നും സർവകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ കാര്യങ്ങൾ കേൾക്കാർ ജില്ലാ ഭരണകൂടം തയാറാകണമെന്നും കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തണമെന്ന ട്രൈബ്യുണൽ അനുമതി അതിന്റെ കാലവധിക്കകം നടപ്പാക്കണം.
ഈക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ജോസ് കുന്നത്ത്, മുനീർ ആച്ചിക്കുളത്ത്, ലിബിൻ ദിലീപ്, ബെന്നി പുളിമൂട്ടിൽ, മാത്തുക്കുട്ടി വെളിയത്തുമാലിൽ, വി.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ മുഖ്യാതിഥിയായിരുന്നു
കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനിൽ കുമാർ ടി. മേപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ ഡോ. ആർ.ജോസ്, എ. ജെ. തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ്ആർ. കെ. ജ്യോതിഷ്, കെ.പി. പ്രവീൺ, പി.എ ഷിയാസ്, എം.വി. സനിൽ, ടി.ടി. ജയകുമാർ, എം.കെ. മുഹമ്മദ്, കെ.എൻ. ബിനു, എൻ.വി. നിഷാദ്, കെ.ജി. സുജിത്ത്, സി.എം. അജിത്ത്, ഇ.കെ. അബ്ദുൾ ജബ്ബാർ, എന്നിവർ പ്രസംഗിച്ചു.
ശബരിമലയിൽ ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയന്റെ കുടുംബാംഗങ്ങൾക്ക് കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ സിപിഎഎസ് പദ്ധതിയിലെ ധനസഹായം കൈമാറി.
Business
കൊച്ചി: പ്രവാസി ഇന്ത്യന്‍ (എന്‍ആര്‍ഐ) ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, അവരുടെ ബാങ്കിംഗ്, നിക്ഷേപം, പണമടയ്ക്കല്‍ ആവശ്യകതകളെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നേടുക എന്നീ ലക്ഷ്യങ്ങളോടെ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണിന്റെ നേതൃത്വത്തില്‍ എന്‍ആര്‍ഐ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.
സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്റെയും ഡെപ്യൂട്ടി സോണല്‍ മാനേജര്‍ എസ്. നടരാജന്റെയും മേല്‍നോട്ടത്തിലായിരുന്നു പരിപാടി. എന്‍ആര്‍ഐ നിക്ഷേപപദ്ധതികള്‍, പണമടയ്ക്കല്‍ സേവനങ്ങള്‍, ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമുകള്, ഭവന, വിദ്യാഭ്യാസവായ്പകള്‍, നിക്ഷേപ ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പങ്കാളികളുമായി ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ചീഫ് മാനേജര്‍മാരായ എന്‍. ആശ, സോമേന്ദ്ര സിംഗ് എന്നിവരും പങ്കെടുത്തു.
Business
കോതമംഗലം: കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമ പ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്നും ജീവ കുടുംബസംഗമം 24നും നടക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് പരീക്കണ്ണിയിലെ ജീവ മിൽക്ക് അങ്കണത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിക്കും. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതി സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിക്കും.
ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ സ്വാഗതവും ജനറൽ മാനേജർ സിബി ജോർജ് നന്ദിയും പറയും. ജീവ മിൽക്കിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി പ്രദർശനവുമുണ്ടാകും.
24ന് വൈകുന്നേരം അഞ്ചിന് ജീവ കുടുംബസംഗമം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ജീവ ജീവനക്കാരെ ആദരിക്കും. ജീവ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ ഫാ. ജോസ് മൂർക്കാട്ടിൽ, സിബി ജോർജ്, ടോണി ഫിലിപ്പ്, സനു പി. തോമസ്, ജോസ്ബിൻ ചെറിയാൻ, സിബി ജോസഫ്, ജോഷി കുര്യാക്കോസ്, കെ.പി. ഈപ്പൻ , ഡിബിൻ ജോൺ, ആൽബിൻ ജയിംസ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2026’ നാളെ മുതല്‍ 21 വരെ കൊല്ലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി നാളെ കര്‍ഷകരുടെ വിളംബരജാഥയും ഡെയറി എക്സ്പോയും നടക്കും. സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പാല് കറന്ന കര്‍ഷകനുള്ള ജനറല്‍ വിഭാഗം അവാര്‍ഡ് ഇടുക്കി സ്വദേശി കെ.ബി. ഷൈന്‍ (ഒരു ലക്ഷം രൂപ) കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള വത്സലയും (50,000 രൂപ), പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും (50,000 രൂപ) അവാര്‍ഡിന് അര്‍ഹരായി. മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന് അവാര്‍ഡ് വയനാട് മീനങ്ങാടി ക്ഷീരോത്സവ സംഘം (ഒരു ലക്ഷം രൂപ) സ്വന്തമാക്കി.
സംസ്ഥാനത്ത് പാല് വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മില്‍മയാണ് കൈക്കൊള്ളേണ്ടതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മില്‍മയ്ക്ക് എപ്പോള്‍ വേണമെങ്കിലും വില വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ ശിപാര്‍ശ സമര്‍പ്പിച്ചാല്‍ സര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
District News
നെടുമങ്ങാട്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മൈലം യൂണിറ്റ് വാർഷികം കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻഞ്ചേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോബിൻ ഫ്രാൻസിസ് അധ്യക്ഷനായി. നെയ്യാറ്റിൻകര രൂപത അൽമായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി. ഡേവിസ്, ഇടവക വികാരി ഫാ. പ്രദീപ് ആന്റോ, നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ് സി.ടി. അനിത, സന്തോഷ്, അനിതാതോമസ്, അപർണ ജയരാജ് എന്നിവർ സംസാരിച്ചു.
District News
കൊല്ലം : സലേഷ്യന്‍ ഡോണ്‍ ബോസ്കോ സഭ തീരദേശ മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികളും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളും ലഹരിവിരുദ്ധ മുന്നേറ്റവും മാതൃകാ പരമാണെന്ന് തില്ലേരി കപ്പുച്ചില്‍ ആശ്രമം യൂഫ്രാ ഡയറക്ടര്‍ ഫാ. ജോസഫ് ജെയിംസ്.
ഡോണ്‍ ബോസ്കോ സലേഷ്യന്‍ സഭ കൊല്ലം രൂപതയിലെ തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ ശുശ്രൂഷ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വിപത്തില്‍ നിന്നു നമ്മുടെ സമൂഹത്തെ വിമോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.വര്‍ഗീസ് പൈനാടത്ത്, സഹ വികാരി ഫാ. ബെഞ്ചമിന്‍ ജോര്‍ജ്,മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി മേരി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായുള്ള ദിവ്യബലിക്ക് ഫാ. ജോസഫ് ജെയിംസ് മുഖ്യകാര്‍മികനായിരുന്നു.
യുവജനങ്ങളില്‍ വിവിധ മേഖലകളില്‍ സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തിയ സ്നേഹാ ടോമി, എസ്.സഹിന്, ജാക്സണ് ബെന്നി, ഫ്ളാവിയ ടെറി, സാവിയോ പോള്‍, അജിന് അര്‍നോള്‍ഡ്, എല്‍.കൃപ എന്നിവരെ ആദരിച്ചു.
ഡോണ്‍ ബോസ്കോ യൂത്ത് ഭാരവാഹികളായ സ്റ്റെര്‍വിന്‍ ടെറന്‍സ്, സാബു സ്റ്റാലിന്, അഞ്ജന ജസ്റ്റസ്, ജോമോള്‍ ജോയി എന്നിവര്‍ നേതൃത്വം നല്കി. 26ന് ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമെന്നു വികാരി വര്‍ഗീസ് പൈനാടത്ത്, സുവർണ ജൂബിലി ജനറല്‍ കണ്‍വീനര്‍ എ.ജെ. ഡിക്രൂസ്, കൈക്കാരന് ജെറാള്‍ഡ് നെറ്റോ എന്നിവര്‍ പറഞ്ഞു.
District News
കോന്നി: ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷൻ, നേതൃത്വത്തിൽ ക്രിസ്മസ്–പുതുവൽസര ആഘോഷവും പത്താംവാർഷികാഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് രാജീസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി ക്രിസ്മസ്–പുതുവൽസര സന്ദേശം നൽകി.
ഗ്രാമ പഞ്ചായത്തംഗം സിജി ഷംസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ റഹീം, നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികവ് നേടിയ ജ്യുവൽ ജെ. ആകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം. സി. രാധാകൃഷ്ണൻ നായർ, ജഗീഷ് ബാബു, വി. ബി. ശ്രീനിവാസൻ, ജെമി ചെറിയാൻ, ശരത്ത് കുമാർ, ബിജു ടി. അലക്സ് എന്നിവർ പ്രസംഗിച്ചു. പാർവതി ജഗീഷിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. കുട്ടികളുടെവിവിധ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്