x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘അ​മ്മ’​യു​ടെ ഓ​ണ​ക്കി​റ്റി​ന്‍റെ പെ​ട്ടി പൊ​ട്ടി: ദു​ര​വ​സ്ഥ പ​ങ്കു​വ​ച്ച് ന​ട​ൻ മു​സ്ത​ഫ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 25, 2026 09:47 AM IST | Updated: August 25, 2026 09:47 AM IST

കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി വ​ന്ന ‘അ​മ്മ’ ഓ​ണ​ക്കി​റ്റ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ

‘അ​മ്മ’ സം​ഘ​ട​ന​യി​ൽ നി​ന്നും വീ​ട്ടി​ലേ​യ്ക്ക് അ​യ​ച്ച ഓ​ണ​ക്കി​റ്റി​ന്‍റെ അ​വ​സ്ഥ പ​ങ്കു​വ​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ. പാ​ഴ്സ​ലാ​യി അ​യ​ച്ച കി​റ്റ് പൊ​ട്ടി​യാ​ണ് ഇ​രു​ന്ന​തെ​ന്നും അ​തി​ലു​ണ്ടാ​യി​രു​ന്ന കു​റ​ച്ച് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​സ്ത​ഫ പ​റ​യു​ന്നു കൊ​റി​യ​ർ സ​ർ​വീ​സ് ചെ​യ്ത ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണി​തെ​ന്നും താ​രം എ​ടു​ത്തു​പ​റ​യു​ന്നു.

പൊ​ട്ടി​യി​രി​ക്കു​ന്ന കി​റ്റി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​ട​ക്കം പ​ങ്കു​വ​ച്ചാ​യി​രു​ന്നു മു​സ്ത​ഫ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചേ​ലാ​രി ഡി​റ്റി​ഡി​സി കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി​യാ​യി​രു​ന്നു സം​ഘ​ട​ന ഓ​ണ​ക്കി​റ്റ് അ​യ​ച്ച​ത്.

‘‘അ​മ്മ സം​ഘ​ട​ന​യി​ൽ നി​ന്ന് വ​ന്ന ഓ​ണ​ക്കി​റ്റ് ആ​ണ്‌. പെ​ട്ടി​യു​ടെ കോ​ലം ക​ണ്ടു ഞാ​ൻ ഞെ​ട്ടി. പെ​ട്ടി പൊ​ട്ടി​യി​രി​ക്കു​ണു...​കു​റ​ച്ച് സാ​ധ​ന​ങ്ങ​ൾ പോ​യി​രി​ക്ക്ണു ..പോ​ട്ടെ സാ​ര​ല്യ. പ​ക്ഷേ സ​ർ​വീ​സ്....​വീ​ട്ടി​ലെ​ത്തി​ക്കേ​ണ്ട​താ​ണ്, അ​തി​നാ​ളി​ല്ല.

ഒ​രു ലെ​റ്റ​ർ ആ​ണേ​ൽ പോ​ലും ഞാ​ൻ അ​വി​ടെ പോ​യി വാ​ങ്ങാ​റാ​ണ് പ​തി​വ്. നാ​ട്ടി​ലു​ള്ള​പ്പോ അ​തൊ​രു ബു​ദ്ധി​മു​ട്ട​ല്ല.  ഹ്ഹോ ​ഇ​ത് കൊ​റ​ച്ച് ക​ഠി​ന​മാ​യി​പ്പോ​യി.

റാ​പ്പ് ചെ​യ്ത് ഭ​ദ്ര​മാ​ക്കി അ​യ​ച്ച മൊ​ത​ല്....​ദേ കെ​ട​ക്ക്ണ്. പ​രി​ഭ​വ​ണ്ട്...​പ​രാ​തി​ല്ല്യ. ഡി​റ്റി​ഡി​സി കൊ​റി​യ​ർ സ​ർ​വീ​സ് ചേ​ലാ​രി.’’​മു​സ്ത​ഫ​യു​ടെ വാ​ക്കു​ക​ൾ.

Tags : muhammad mustafa onam kit amma association

Recent News

Corehub Up