x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫാം നേ​തൃ​സം​ഗ​മ​വും പ്രിസി​ഷ​ൻ ഫാ​മിം​ഗ് ക്ലാ​സും


Published: March 1, 2026 07:25 AM IST | Updated: March 1, 2026 07:25 AM IST

വാ​ഴ​ക്കു​ളം: ഇ​ൻ​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​സം​ഗ​മ​വും പ്രിസി​ഷ​ൻ ഫാ​മിം​ഗ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഇ​ൻ​ഫാം ദേ​ശീ​യ ത​ല​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ക്കു​ന്ന ഫ്രൂ​ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കൃ​ഷി​രീ​തി അ​വ​ലം​ബി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ടു മ​ന​സി​ലാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ആ​യ​വ​ന ഉ​പ്പൂ​ട്ടു​ങ്ക​ൽ ഷോ​ൺ ജോ​ഷി​യു​ടെ പ​ച്ച​ക്ക​റി, ത​ണ്ണി​മ​ത്ത​ൻ തോ​ട്ട​ത്തി​ലാ​ണ് പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി​യ​ത്. കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഒ​രു​ക്ക​ൽ, വി​ത്ത് ത​യാ​റാ​ക്ക​ൽ, കൃ​ഷി രീ​തി​ക​ൾ, ഗ​വ​ൺ​മെ​ന്‍റ് സ​ബ്സി​ഡി തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് ഷോ​ൺ ജോ​ഷി ക്ലാ​സി​ൽ വി​ശ​ദ​മാ​ക്കി.

ഇ​ൻ​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ, സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ൽ, ദേ​ശീ​യ ക​മ്മ​റ്റി​യം​ഗം ജോ​യി തെ​ങ്ങും​കു​ടി​യി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, ട്ര​ഷ​റ​ർ എം.​യു. സ​ണ്ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലി​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ചെ​റു​കാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Infarm Leadership Association

Recent News

Corehub Up