രാമമംഗലത്ത് ബുള്ളറ്റിന് തീപിടിച്ചത് അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ.
പിറവം: രാമമംഗലത്ത് ഓട്ടത്തിനിടയിൽ എൻഫീൽഡ് ബുള്ളറ്റ് തീപിടിച്ച് കത്തി നശിച്ചു. വണ്ടി ഓടിച്ചിരുന്നയാൾ ബുള്ളറ്റിൽ നിന്നും പുക ഉയരുന്നതു കണ്ട് നിർത്തി ഇറങ്ങിയതിനാൽ ആളപായമില്ല.
പിറവത്തു നിന്നും എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് തീയണച്ചത്. പാമ്പാക്കുട കുഴിക്കാട്ട് അമൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റാണിത്.
Tags : Nattuvishesham DistrictNews