അമ്പലവയല്‍-അമ്പുകുത്തി റോഡില്‍ മാങ്കൊമ്പ് വയല്‍ഭാഗത്തെ റോഡ് കാടുകയറിയ നിലയില്‍.
സുല്‍ത്താന്‍ ബത്തേരി: കാഴ്ചമറയുന്ന തരത്തില്‍ പാതയോരം കാടുമൂടിയതോടെ ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ദുരിതത്തില്‍.
അമ്പലവയല്‍ - അമ്പുകുത്തി റോഡില്‍ മാങ്കൊമ്പ് വയല്‍ഭാഗത്താണ് പാതയുടെ ഇരുവശവും കാടുമൂടിയിരിക്കുന്നത്. ടാറിംഗിലേക്കടക്കം കാട് വളര്‍ന്ന് നില്ക്കുന്നതിനാല് വാഹനങ്ങള്‍ അരികു കൊടുക്കുമ്പോള്‍ അപകടത്തില്‍പ്പെടാനും സാധ്യത കൂടുതലാണ്. ഇവിടെ പാലവും ചെറിയൊരു വളവുമുള്ളതിനാല്‍ അപകടസാധ്യത കൂടുതലാണ്.
ഈ പാലവും സുരക്ഷാമതിലും കാടുമൂടികിടക്കുകയാണ്. അതിനാല്‍ പരിചിതമില്ലാത്തവര്‍ ഇതുവഴി വാഹനം ഓടിക്കുമ്പോള്‍ പാലമുള്ളത് ശ്രദ്ധയില്‍ പെടില്ല. ഇതും അപകടത്തിന് കാരണമായേക്കാം. ഈ ഭാഗത്ത് റോഡിന് വീതിയും കുറവാണ്. ഇതുകാരണം വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മാറിനില്ക്കാന്പോലും കാട് വളര്‍ന്ന് നില്‍ക്കുന്നത് കാരണം സാധിക്കില്ല. ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും തമ്മില്‍ വാക്കേറ്റത്തിന് കാരണമാകുന്നുണ്ട്. സ്കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. അതിനാല്‍തന്നെ അപകടരമായി വളര്ന്നുനില്ക്കുന്ന കാട് വെട്ടിനീക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags : Nattuvishesham Districtnews Deepikanews Overgrown