നിർദിഷ്ട കൂട്ടുംമുഖം-പൈതൽമല റോഡ് നവീകരണത്തിനുള്ള പ്രാഥമിക റിപ്പോർട്ട് തയാറാക്കിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ സംഘം വികസന സമിതി പ്രവർത്തകർക്കൊപ്പം റോഡ് സന്ദ
ചെമ്പേരി: മലയോര മേഖലയിലെ കുടിയേറ്റ പൈതൃക പാതയായ കൂട്ടുമുഖം, ചുണ്ടക്കുന്ന്, ചെമ്പേരി, അരീക്കമല വഴി ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമലയിലേക്കുള്ള റോഡ് നവീകരണത്തിനൊരുങ്ങുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമുള്ളതും നിരവധി മലയോര കുടിയേറ്റ ഗ്രാമങ്ങൾക്ക് വളരെ ഉപയോഗപ്രദവുമായിരുന്ന ഈ റോഡ് ഏറെക്കാലമായി തികച്ചും അവഗണനയിലാണുള്ളത്.
സജീവ് ജോസഫ് എംഎൽഎ, കെ. സുധാകരൻ എംപി എന്നിവരുടെ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ റോഡ് വികസനത്തിനുള്ള ആദ്യ നടപടി സാധ്യമാകുന്നത്. മലയോര ടൂറിസത്തിന്റെ നിരവധി സാധ്യതകൾ നിറഞ്ഞ പൈതൽമലയടക്കമുള്ള പ്രദേശങ്ങളുടെ വികസനത്തിന് കുതിപ്പേകുന്നതോടൊപ്പം ജില്ലയുടെ കാർഷികമേഖയുടെ പുനരുദ്ധാരണത്തിനും റോഡിന്റെ വികസനം ഏറെ സഹായകരമാവും. പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ലീല, ഓവർസിയർമാരായ പ്രശോഭ്, അജിത തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.
വികസന സമിതി പ്രവർത്തകരായ ജോസഫ് കൊട്ടുകാപ്പള്ളി, പഞ്ചായത്തംഗം ജോൺസൺ പുലിയുറുമ്പിൽ, മുൻ വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, എം.ഒ. ചന്ദ്രശേഖരൻ, ജെയ്സൺ നെല്ലിക്കാത്തടം, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ഷൈജു കാക്കനാട്ട് തുടങ്ങിയവരും റോഡ് സന്ദർശിച്ച പിഡബ്ല്യുഡി ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham DistrictNews