മാസങ്ങളായി പ്രവർത്തിക്കാത്ത കേളകം നീണ്ടുനോക്കി പാലത്തിലെ വഴിവിളക്കുകൾ.
കേളകം: വഴിവിളക്കുകൾ മിഴിയടച്ചതോടെ നീണ്ടുനോക്കി പാലവും പരിസര പ്രദേശങ്ങളും കൂരിരുട്ടിലായി. തെരുവുവിളക്കുകൾ കത്താതെ മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാകാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
മാസങ്ങൾക്കു മുമ്പാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ മേഖലയിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ സ്ഥാപിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ ഇവ ഓരോന്നായി കേടാകുകയായിരുന്നു.
സന്ധ്യ കഴിഞ്ഞാൽ പ്രദേശത്ത് കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. രാത്രി സമയങ്ങളിൽ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചത്തെ മാത്രം ആശ്രയിച്ചാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. അപകടസാധ്യത ഏറെയുള്ള മേഖലയിൽ വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രികരുടെയും ജീവനുതന്നെ ഭീഷണി ഉയർത്തുകയാണ്.
Tags : Nattuvishesham DistrictNews