x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ര​ണ്ട് ദി​വ​സം കോ​ഴി​ക്കോ​ട്ട്

വെബ് ഡെസ്ക്
Published: September 3, 2026 06:17 AM IST | Updated: September 3, 2026 06:17 AM IST

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല വി​ക​സ​ന സാ​ധ്യ​ത​ക​ളും ഭാ​വി വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് കോ​ഴി​ക്കോ​ട് (ഐ​ഐ​എം​കെ) സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന നേ​തൃ​ത്വ ശി​ൽ​പ​ശാ​ല​യാ​യ ‘റീ​ഇ​മാ​ജി​നി​നിം​ഗ് കേ​ര​ളം’ നാ​ലി​നും അ​ഞ്ചി​നും കോ​ഴി​ക്കോ​ട് ഐ​ഐ​എം കാ​മ്പ​സി​ൽ ന​ട​ക്കും.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.​കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന് പു​തി​യ ആ​ശ​യ​ങ്ങ​ളും ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​ന​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വാ​ദ വേ​ദി​യാ​യാ​ണ് പ​രി​പാ​ടി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം, ഐ​ഐ​എം​കെ അ​ധ്യാ​പ​ക​ർ, രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പാ​ത​യെ സ്വാ​ധീ​നി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കൃ​ത്രി​മ​ബു​ദ്ധി​യു​ടെ കാ​ല​ത്തെ നേ​തൃ​ത്വം, ന​യ​ങ്ങ​ൾ ജ​ന​ജീ​വി​ത​ത്തി​ൽ സു​സ്ഥി​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സ​മീ​പ​ന​ങ്ങ​ൾ, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധം, സ​മൂ​ഹാ​ധി​ഷ്ഠി​ത ദു​ര​ന്ത​നി​വാ​ര​ണം, പൊ​തു​ജ​നാ​രോ​ഗ്യ, വ​യോ​ജ​ന സ​മൂ​ഹം, ‘സി​ൽ​വ​ർ ഇ​ക്കോ​ണ​മി’, കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക-​ധ​ന​കാ​ര്യ അ​ടി​ത്ത​റ, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം, നൈ​പു​ണ്യ വി​ക​സ​നം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലെ മി​ക​വ്, കേ​ര​ള​ത്തെ ആ​ഗോ​ള ബ്രാ​ൻ​ഡാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യു​ക.​

അ​ധ്യാ​പ​ക​രോ​ടൊ​പ്പം ജ​പ്പാ​നി​ലെ കി​യോ സ​ർ​വ​ക​ലാ​ശാ​ല, കിം​ഗ്സ് കോ​ള​ജ് ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രും സെ​ഷ​നു​ക​ൾ ന​യി​ക്കും. ആ​രോ​ഗ്യ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക സെ​ഷ​ന്‍ അ​ര​വി​ന്ദ് ഐ ​കെ​യ​ർ സി​സ്റ്റം ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ഡ​യ​റ​ക്ട​ർ–​പ്രോ​ജ​ക്ട്സു​മാ​യ ഡോ. ​അ​ര​വി​ന്ദ് ശ്രീ​നി​വാ​സ​ൻ, നാ​രാ​യ​ണ ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ഡോ. ​ദേ​വി ഷെ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

 

Tags : Nattuvishesham Districtnews Deepikanews Chief Minister

Recent News

Corehub Up