x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി​യി​ൽ ഫു​ട്പാ​ത്തും റോ​ഡും കൈ​യേ​റി പ​ച്ച​ക്ക​റി വി​ൽ​പ​ന

വെബ് ഡെസ്ക്
Published: September 3, 2026 06:25 AM IST | Updated: September 3, 2026 06:25 AM IST

ഫു​ട്പാ​ത്ത് കൈ​യേ​റി പ​ച്ച​ക്ക​റി വി​ൽ​പ​ന ന​ട​ക്കു​ന്ന ഇ​രി​ട്ടി പ​ഴ​യ സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​ൻ പ​രി​സ​രം.

ഇ​രി​ട്ടി: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പ​ഴ​യ സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​ൻ പ​രി​സ​ര​ത്ത് ഫു​ട്പാ​ത്തും റോ​ഡും കൈ​യേ​റി പ​ച്ച​ക്ക​റി വി​ൽ​പ​ന വ്യാ​പ​കം. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. ത​ല​ശേ​രി–​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡും വ​ൺ​വേ റോ​ഡു​ക​ളും സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് രാ​വി​ലെ മു​ത​ൽ പ​ച്ച​ക്ക​റി ചാ​ക്കു​ക​ളും ക​ച്ച​വ​ട വാ​ഹ​ന​ങ്ങ​ളും സ​ജീ​വ​മാ​കു​ന്ന​ത്.

ബ​സ് സ്റ്റോ​പ്പി​നും സീ​ബ്രാ ലൈ​നി​നും സ​മീ​പം ഫു​ട്പാ​ത്തി​ൽ പ​ച്ച​ക്ക​റി ചാ​ക്കു​ക​ളും പെ​ട്ടി​ക​ളും നി​റ​യു​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ക​ച്ച​വ​ട വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

വ​ഴി​യോ​ര ക​ച്ച​വ​ട​വും ഫു​ട്പാ​ത്ത് കൈ​യേ​റ്റ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ നേ​ര​ത്തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 123 വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്തി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യി​രു​ന്നു. ഇ​വ​ര​ല്ലാ​ത്ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല​രും വീ​ണ്ടും റോ​ഡു​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും തി​രി​ച്ചെ​ത്തി​യ​താ​യി പ​രാ​തി​യു​ണ്ട്. കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്രം വ​രു​ന്നു

ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം പ​ദ്ധ​തി പ്ര​കാ​രം പ്ര​ത്യേ​ക വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ പ്ര​ത്യേ​ക മാ​ർ​ക്ക​റ്റ് ഒ​രു​ക്കി ന​ഗ​ര​ത്തി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഇ​വി​ടേ​ക്ക് മാ​റ്റാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി.

Tags : Nattuvishesham DistrictNews

Recent News

Corehub Up