ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കാര്യങ്കോട് പുഴയുടെ തീരത്ത് താലൂക്ക് സർവേയർ അനീഷ് ബാബു, അസി.സർവേയർ കെ.വി. തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പ്
ചെറുപുഴ: ചെറുപുഴ ടൗണിനോട് ചേർന്ന് കാര്യങ്കോട് പുഴയുടെ തീരം കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് പയ്യന്നൂർ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.
താലൂക്ക് സർവേയർ അനീഷ് ബാബു, അസി.സർവേയർ കെ.വി. തമ്പാൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെറുപുഴ കമ്പിപ്പാലം മുതൽ ചെറുപുഴ പുതിയ പാലം വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തിയത്. സർവേ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഡിജിറ്റൽ സർവേ നടത്താനാണ് തീരുമാനമെന്ന് ഉദ്യാഗസ്ഥ സംഘം അറിയിച്ചു. ഉടൻതന്നെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സർവേ പ്രവർത്തനം പൂർത്തിയാകുന്നതോടെ ടൂറിസം പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്ത് അംഗങ്ങളായ മാനുവൽ മാപ്പിളപ്പറമ്പിൽ, അനീഷ് ആന്റണി, പ്രിൻസ് വെളളക്കട എന്നിവർ പറഞ്ഞു. എട്ടുകോടി രൂപ ചെലവഴിച്ചാണ് കാര്യങ്കോട് പുഴയുടെ തീരത്ത് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
Tags : Nattuvishesham DistrictNews