കോഴിക്കോട്: ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, സ്കില്‍ ഡെവലപ്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എജുതാലിം ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മെഗാ കോണ്‍വൊക്കേഷനും സ്റ്റുഡന്റസ് മീറ്റപ്പും സെപ്റ്റംബര്‍ അഞ്ചിന് ക്യാപ്കോണ്‍ സിറ്റിയില്‍ നടക്കും. എജുറൈസ് 2.0 എന്ന പേരില്‍ നടക്കുന്ന പരിപാടി എം.കെ. രാഘവന് എം.പി. ഉദ്ഘാടനം ചെയ്യും.
രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറ് വരെയാണ് പരിപാടി. പഠനത്തോടൊപ്പം സംരംഭകരായി മാറിയ 18 ഫാഷന്‍ ബൊട്ടിക് ഉടമകളെ ചടങ്ങില്‍ ആദരിക്കും. ഈ അധ്യയന വര്‍ഷം എജുതാലിം വിദ്യാര്‍ഥികള്‍ നേടിയ വിജയത്തിന്റെ ആഘോഷം കൂടിയാണ് ചടങ്ങ് എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനേജര്‍ ബി.പി. മുഹമ്മദ് അസ്ലം, അസീബ് പൂളമണ്ണ, സാലിഹ് കാവന്നൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Convocation