x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ൾ പ്ര​ള​യം; മ​ര​ണ​സം​ഖ്യ 1250 ആ​യി

വെബ് ഡെസ്ക്
Published: September 3, 2026 09:54 AM IST | Updated: September 3, 2026 09:54 AM IST

നേപ്പാളിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തുടരുന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1250 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ നേ​പ്പാ​ളി​ൽ മാ​ത്രം 1229 പേ​രു​ടെ​യും ചൈ​നീ​സ് ഭാ​ഗ​ങ്ങ​ളി​ൽ 21 പേ​രു​ടെ​യും മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ചി​ത്വ​ൻ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ നേ​പ്പാ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലും പു​രോ​ഗ​മി​ക്കു​ന്നു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യ 4875 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കാ​ണാ​താ​യ​വ​രി​ൽ 561 പേ​ർ വി​ദേ​ശി​ക​ളാ​ണ്. അ​തേ​സ​മ​യം, ഇ​തു​വ​രെ 11923 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യെ​ന്ന് നേ​പ്പാ​ൾ സൈ​ന്യം അ​റി​യി​ച്ചു. കാ​ണാ​താ​യ മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച് ഇ​തു​വ​രെ സൂ​ച​ന​യൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 11 അം​ഗ വി​ദ​ഗ്ധ സം​ഘം നേ​പ്പാ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യും ചൈ​ന​യും ന​ൽ​കി​യ സ​ഹാ​യ​ത്തി​ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലെ​ൻ ഷാ ​ന​ന്ദി പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Tags : Deepika Nepal Flood Death

Recent News

Corehub Up