മന്ത്രി ഷിബു ബേബി ജോൺ (File photo)
കൊല്ലം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന യാഥാസ്ഥിതിക കാഴ്ചപ്പാടോടെയുള്ളതാണെന്നും സമൂഹത്തിന് മറ്റൊരു അഭിപ്രായമാണെന്നും മന്ത്രി ഷിബു ബേബി ജോൺ.
അദ്ദേഹത്തിന് പറയാൻ അവകാശം ഇല്ലെന്ന് പറയാനാകില്ല. യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവർ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
യാഥാസ്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ഏറെ കാലമായി. ആശയപരമായ സംവാദമാണ് മാനവരാശിയെ പുരോഗതിയിൽ എത്തിച്ചതെന്നും മന്ത്രി ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Tags : Kanthapuram Minister ShibuBabyJohn Women