Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShibuBabyJohn

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ആ​ശ്രി​ത​ർക്കുള്ള ന​ഷ്ട​പ​രി​ഹാ​രം 25 ശ​ത​മാ​നം ഉ​യ​ർ​ത്തും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക 25 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി വ​​​​നം മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി​​​​ ജോ​​​​ണ്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു നി​​​​ല​​​​വി​​​​ൽ 14 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 10 ല​​​​ക്ഷം വ​​​​നം​​​​വ​​​​കു​​​​പ്പും നാ​​​​ലു ല​​​​ക്ഷം എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫി​​​​ൽ നി​​​​ന്നു​​​​മാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

കൃ​​​​ഷിനാ​​​​ശ​​​​ത്തി​​​​നു നി​​​​ല​​​​വി​​​​ലു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ 100% വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ജ്യോ​​​​തി​​​​കു​​​​മാ​​​​ർ ചാ​​​​മ​​​​ക്കാ​​​​ല​​​​യു​​​​ടെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Kerala

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട്, സമൂഹത്തിന് മറ്റൊരു അഭിപ്രായം: മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന യാഥാസ്ഥിതിക കാഴ്ചപ്പാടോടെയുള്ളതാണെന്നും സമൂഹത്തിന് മറ്റൊരു അഭിപ്രായമാണെന്നും മന്ത്രി ഷിബു ബേബി ജോൺ.

അദ്ദേഹത്തിന് പറയാൻ അവകാശം ഇല്ലെന്ന് പറയാനാകില്ല. യുക്തിപരമല്ലെന്ന് കാഴ്ചപ്പാടുളളവർ എതിരെ പ്രതികരിക്കുന്നതിനോടും ഒന്നും പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

യാഥാസ്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് ഏറെ കാലമായി. ആശയപരമായ സംവാദമാണ് മാനവരാശിയെ പുരോഗതിയിൽ എത്തിച്ചതെന്നും മന്ത്രി ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Business

ക​ശു​വ​ണ്ടി വ്യ​വ​സാ​യ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജി​ന് ത​ത്വാ​ധി​ഷ്ഠി​ത അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നു മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പാ​​​​ക്കേ​​​​ജി​​​​ന് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ത​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​താ​​​​യി നൈ​​​​പു​​​​ണ്യ​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ.

കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ശേ​​​​ഷം വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി ഷി​​​​ബു. തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ര​​​​ട​​​​ങ്ങി​​​​യ സ​​​​മി​​​​തി​​​​യെ​​​​ക്കൊ​​​​ണ്ട് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ വി​​​​ശ​​​​ദ​​​​മാ​​​​യ പ്രൊ​​​​പ്പോ​​​​സ​​​​ൽ ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ 12 വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ മൂ​​​​ലം കൊ​​​​ല്ലം ജി​​​​ല്ല കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ക​​​​ദേ​​​​ശം 850 സ്വ​​​​കാ​​​​ര്യ ക​​​​ശു​​​​വ​​​​ണ്ടി സം​​​​സ്ക​​​​ര​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ 90 ശ​​​​ത​​​​മാ​​​​ന​​​​വും പൂ​​​​ട്ടി​​​​പ്പോ​​​​യ​​​​താ​​​​യി നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

സാ​​​​മ്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ ആ​​​​റ് ക​​​​ശു​​​​വ​​​​ണ്ടി സം​​​​രം​​​​ഭ​​​​ക​​​​ർ ഇ​​​​തി​​​​ന​​​​കം ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്കു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​ടു​​​​ത്ത റി​​​​ക്ക​​​​വ​​​​റി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മേ​​​​ഖ​​​​ല​​​​യെ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി ഷി​​​​ബു ബോ​​​​ബി​​​​ജോ​​​​ൺ നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ക​​​​ശു​​​​വ​​​​ണ്ടി സം​​​​സ്ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യെ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സി​​​​ക്ക് സെ​​​​ക്‌​​​​ട​​​​റാ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​ത്യേ​​​​ക പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പാ​​​​ക്കേ​​​​ജു​​​​ക​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​ക്ക​​​​ണം, സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ബാ​​​​ങ്ക് ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും വ്യ​​​​വ​​​​സാ​​​​യം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​പ​​​​രി​​​​ര​​​​ക്ഷ​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക എം​​​​എ​​​​സ്എം​​​​ഇ പാ​​​​ക്കേ​​​​ജ് പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക പാ​​​​ക്കേ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​വേ​​​​ദ​​​​ന​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Latest News

Corehub Up