x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​നി​ല്‍ 28ന് ​വോ​ട്ടെ​ടു​പ്പ്

വെബ് ഡെസ്ക്
Published: September 3, 2026 05:30 AM IST | Updated: September 3, 2026 05:30 AM IST

ക​ല്‍​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​നി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന് ​ന​ട​ക്കും.

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ആ​യ​ശേ​ഷം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​നി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ന് മു​ത​ല്‍ 10 വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം.
നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 11ന് ​ന​ട​ത്തും. സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14നാ​ണ്. 28ന് ​രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ല്‍ 29ന് ​രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഒ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണ്. ഓ​ഗ​സ്റ്റ് 19ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച പു​തു​ക്കി​യ വോ​ട്ട​ര്‍​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. പ​ട്ടി​ക അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ sec.kerala.gov.in വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും. സം​സ്ഥാ​ന​ത്ത് 38 ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ര്‍​ഡു​ക​ളി​ല്‍ 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പൂ​ര്‍​ത്തീ​ക​രി​ക്കും. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ 29ന​കം ന​ല്‍​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ എ​ന്‍. ശേ​ഷാ​ദ്രി​നാ​ഥ​ന്‍ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Voting

Recent News

Corehub Up