ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് മെമന്റോ നല്കുന്നു.
കല്‍പ്പറ്റ: നൈജീരിയയിലെ ലാഗോസില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇനത്തില്‍ വെള്ളിമെഡല്‍ നേടിയ അലോഷ്യസ് കെ. ജോഷിക്ക് എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്കി.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സൈനികനായ അലോഷ്യസ്. പിടിഎ വൈസ് പ്രസിഡന്റ് വിനീത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് മുഖ്യാതിഥിയായി. അലോഷ്യസിന്റെ നേട്ടം അഭിമാനവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. മെമന്റോ സമര്‍പ്പണം അദ്ദേഹം നിര്‍വഹിച്ചു. അരുണ്‍ ടി. ജോസ്, പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന്, പ്രധാനാധ്യാപകന് എം.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അലോഷ്യസിന്റെ പിതാവ് ജോഷിയും മാതാവ് ഷീജയും പങ്കെടുത്തു. ഐഐടി മദ്രാസിന്റെ അവധിക്കാല ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ഥികളായ വൈഗ ആര്. കൃഷ്ണ, അനാമിക അനില്‍, ദേവ്ന വിധു, അദൈ്വത് രതീഷ്, അമൃത രതീഷ്, എസ്. നിലാഞ്ജന, എസ്. ദീപ്തി ശ്രേയ, ഹേമന്ത് ചന്ദ്രന് എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Tags : Nattuvishesham Districtnews Deepikanews Reception