നീറ്റ പരീക്ഷയിൽ വിജയിച്ച അഖിലിനെ പാട്ടവയല്‍ കൊട്ടാടില് അനുമോദിച്ചപ്പോൾ
ഗൂഡല്ലൂര്‍: നീറ്റ് പരീക്ഷയില്‍ റാങ്കോടുകൂടി വിജയിച്ച അഖിലിനെയും എസ്എസ്എല്‍സിയിലും പ്ലസ്ടുവിലും വിജയം കരസ്ഥമാക്കിയ 28 വിദ്യാര്‍ഥികളെയും പാട്ടവയല്‍ കൊട്ടാട് പ്രദേശത്തെ നാട്ടുകാര്‍ അനുമോദിച്ചു.
ജോബി കൊട്ടാട് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന, റിട്ട. പ്രധാനാധ്യാപകന് ബാലകൃഷ്ണന്, പങ്കജാക്ഷി, ഷിബു മനയത്ത്, കൊട്ടാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ലിജോ തമ്പി, കല്പറ പള്ളി കമ്മിറ്റി അംഗങ്ങള്‍, അമല കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ ബെറ്റി അഗസ്റ്റിന്, കൊട്ടാട് എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റ് ബിജു, സെക്രട്ടറി സൂരജ്, വിനോദ്, ഷക്കീര്‍, ശ്രീജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പനംകുന്ദന് ക്ഷേത്രം കമ്മിറ്റി അംഗങ്ങള്‍, കൊത്തക്കൊല്ലി സുബ്രഹ്മണ്യ ക്ഷേത്ര ഭാരവാഹികള്‍, തഞ്ചോറ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, മുക്കുപാടി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഖിലിന്റെ മാതാപിതാക്കളെയും ആദരിച്ചു.
Tags : Nattuvishesham Districtnews Deepikanews