x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​രാ​തി പ്ര​ള​യം

വെബ് ഡെസ്ക്
Published: September 3, 2026 03:51 AM IST | Updated: September 3, 2026 03:51 AM IST

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ നി​ന്ന്.

മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് നീ​ണ്ട നി​ര​യി​ല്‍ നി​ല്‍​ക്കേ​ണ്ടി​വ​ന്ന​തും ഡോ​ക്ട​ര്‍​മാ​ര്‍ ഡ്യൂ​ട്ടി സ​മ​യ​ത്തി​ന്‌ ശേ​ഷം രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​ക​ള്‍ വ്യാ​പ​കം. ഇ​തേ​തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ര​ജി​ത എ​ന്നി​വ​രു​ടെ സ​ന്നി​ധ്യ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു.

ഇ-​ഹെ​ല്‍​ത്ത് സോ​ഫ്റ്റ്‌​വെ​യ​ര്‍ സെ​ര്‍​വ​ര്‍ ത​ക​രാ​റി​ലാ​യ​താ​ണ് ഒ​പി ചീ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. ഒ​പി ചീ​ട്ട് എ​ടു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് യ​ഥാ​സ​മ​യം അ​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​ത്ത​രം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ലെ പി​ആ​ര്‍​ഒ​യ്ക്ക് അ​ധി​ക ചു​മ​ത​ല ന​ല്‍​കാ​നും ഇ-​ഹെ​ല്‍​ത്ത് സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും യോ​ഗം നി​ര്‍​ദേ​ശിച്ചു.

സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​ര്‍​ദേ​ശി​ച്ചു. ഭാ​വി​യി​ല്‍ ഇ​ത്ത​രം വീ​ഴ്ച​ക​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി.

നി​ല​വി​ലെ സൂ​പ്ര​ണ്ട് ഡോ. ​അ​നി​ത​യ്ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഡോ. ​ഉ​മാ​ദേ​വി ഉ​ട​ന്‍ ചു​മ​ത​ല​യേ​ല്‍​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, ആ​ര്‍​എം​ഒ, സി​എം​ഒ തു​ട​ങ്ങി​യ നി​ര്‍​ണാ​യ​ക ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ള്‍ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews

Recent News

Corehub Up