x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ: റോ​ഡി​ലെ നി​ര​പ്പ് വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും

വെബ് ഡെസ്ക്
Published: September 3, 2026 04:07 AM IST | Updated: September 3, 2026 04:07 AM IST

കൊ​ച്ചി ന​ഗ​ര​ത്തി​ൽ മെ​ട്രോ തൂ​ണി​നോ​ടു ചേ​ർ​ന്നു നി​ര​പ്പു​വ്യ​ത്യാ​സം വ​ന്ന റോ​ഡു​ക​ളി​ലൊ​ന്ന്.

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മെ​ട്രോ തൂ​ണു​ക​ളോ​ടു ചേ​ർ​ന്നു​ള്ള റോ​ഡി​ലെ നി​ര​പ്പു​വ്യ​ത്യാ​സം അ​പ​ക​ട​ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ പ​ത്തു കോ​ടി അ​നു​വ​ദി​ച്ചു.

സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ റോ​ഡി​ൽ പ​ന​മ്പി​ള്ളി ന​ഗ​ർ മ​നോ​ര​മ ജം‌​ഗ്ഷ​ൻ മു​ത​ൽ വൈ​റ്റി​ല മെ​ട്രോ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള 3.10 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

പ​ണി തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്കു തു​ക കൊ​ച്ചി കോ​ർ​പ​റേ​ഷ​നു കൈ​മാ​റു​മെ​ന്നു സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 10 കോ​ടി രൂ​പ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് അ​നു​വ​ദി​ക്കാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് തീ​രു​മാ​നി​ച്ച​താ​യി ധ​ന​കാ​ര്യ അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ആ​ർ. ജ്യോ​തി​ലാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
വി​ഷ​യ​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ൻ, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ക​ട​വ​ന്ത്ര സ്വ​ദേ​ശി പോ​ളി വ​ട​ക്ക​ൻ ന​ൽ​കി​യ ഹ​ർ​ജി​യാ​ണു കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

 

Tags : Nattuvishesham DistrictNews

Recent News

Corehub Up