x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്നി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ചാ​ക്കു​മാ​യി ക​ർ​ഷ​ക​ർ!

വെബ് ഡെസ്ക്
Published: September 3, 2026 04:50 AM IST | Updated: September 3, 2026 04:50 AM IST

ക​രി​പ്പാ​ലി​യി​ൽ ഷ​ർ​ഫു​ദ്ദീ​ന്‍റെ വ​യ​ൽ​വ​ര​ന്പി​ൽ പ​ന്നി​യെ തു​ര​ത്താ​ൻ സ്ഥാ​പി​ച്ച വെ​ളു​ത്ത ചാ​ക്കു​ക​ൾ.

കൊ​ല്ല​ങ്കോ​ട്: കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കൃ​ഷി​യെ സം​ര​ക്ഷി​ക്കാ​ൻ പു​ത്ത​ൻ വ​ഴി​ക​ൾ​തേ​ടി ക​ർ​ഷ​ക​ർ. നെ​ൽ​ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു​തു​ട​ങ്ങി​യ​തോ​ടെ പ​ന്നി​ശ​ല്യ​വും കൂ​ടി​യ​ത് ക​ർ​ഷ​ക​രെ ഇ​പ്പോ​ൾ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​യ​ലി​ൽ നീ​ള​ൻ​സാ​രി കെ​ട്ടി​യും പ​ട​ക്കം​പൊ​ട്ടി​ച്ചു​മെ​ല്ലാം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ണെ​ങ്കി​ലും പ​ന്നി​ശ​ല്യ​ത്തി​നു വ​ലി​യ കു​റ​വൊ​ന്നു​മി​ല്ല.

വെ​ളു​ത്ത നി​റ​മു​ള്ള വ​ളം​ചാ​ക്കു​ക​ൾ വ​ടി​യി​ൽ​കു​ത്തി വ​യ​ലി​നു ചു​റ്റും സ്ഥാ​പി​ച്ചാ​ണ് ക​ർ​ഷ​ക​ർ പു​തി​യ മാ​ർ​ഗം ക​ണ്ടെ​ത്തി​യ​ത്. ഈ ​രൂ​പ​ങ്ങ​ൾ​ക​ണ്ട് മ​നു​ഷ്യ​നെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് കാ​ട്ടു​പ​ന്നി​ക​ൾ ഒ​ഴി​വാ​യി​നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. കൃ​ഷി​സ്ഥ​ല​ത്തി​നു സ​മീ​പം വീ​ടു​ള്ള​വ​ർ വ​യ​ലു​ക​ളി​ൽ വെ​ളി​ച്ചം​കി​ട്ടു​ന്ന​വി​ധം പു​ല​രും​വ​രെ ട്യൂ​ബ് ലൈ​റ്റു​ക​ൾ തെ​ളി​യി​ക്കാ​റു​ണ്ട്. ഈ​യി​ന​ത്തി​ൽ വൈ​ദ്യു​തി​ചാ​ർ​ജ് കൂ​ടു​ന്ന​തി​ലും ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ ഷൂ​ട്ടിം​ഗ് ടീ​മു​ക​ളു​ണ്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക ഗു​ണ​മൊ​ന്നും ല​ഭ്യ​മ​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up