x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല വി​ല്ലേ​ജു​ക​ളു​ടെ നി​ര്‍​ണ​യം അം​ഗീ​ക​രി​ക്കി​ല്ല: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ്

വെബ് ഡെസ്ക്
Published: September 3, 2026 05:47 AM IST | Updated: September 3, 2026 05:47 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ജി​ല്ല​യി​ലെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ല്ലേ​ജു​ക​ളു​ടെ നി​ര്‍​ണ​യം ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​മി​ത്രം ര​ക്ഷാ​ധി​കാ​രി​യും ബ​ത്തേ​രി ബി​ഷ​പ്പു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് പ​റ​ഞ്ഞു.

ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​മി​ത്രം ഫാ​ര്‍​മേ​ഴ്‌​സ് സം​ഘ​ട​ന​യു​ടെ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നു​ള്ള 13 വി​ല്ലേ​ജു​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് വ​രാ​ന്‍ പോ​കു​ന്ന​ത്. ക്ര​മേ​ണ ഇ​ത് വ​യ​നാ​ടി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യി​ലും ജീ​ര്‍​ണാ​വ​സ്ഥ സൃ​ഷ്ടി​ക്കും. ജ​ന​വാ​സ മേ​ഖ​ല​യും വ​നാ​തി​ര്‍​ത്തി​യും കൃ​ത്യ​മാ​യി നി​ശ്ച​യി​ക്കാ​തെ​യാ​ണ് വി​ജ്ഞാ​പ​നം ന​ട​ത്തി​യ​ത്.

കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ള്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി ജി​ല്ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി വി​ജ്ഞാ​പ​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. യോ​ഗ​ത്തി​ല്‍ ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യ്, ഖാ​ദ​ര്‍ പ​ട്ടാ​മ്പി, ഡോ. ​പി. രാ​ജേ​ന്ദ്ര​ന്‍, വി.​പി. വ​ര്‍​ക്കി, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി.​എം. വ​ര്‍​ഗീ​സ്, വി​ഷ്ണു വേ​ണു​ഗോ​പാ​ല്‍, ജോ​ര്‍​ജ് യു. ​ജോ​ണ്‍, വി. ​ഉ​മ്മ​ര്‍ ഹാ​ജി, വ​ല്‍​സ ചാ​ക്കോ, പ്ര​ഫ. താ​ര ഫി​ലി​പ്പ്, സ​ന്ധ്യ മ​നോ​ജ്, ടി.​പി. ശ​ശി, എം.​കെ. ബാ​ല​ന്‍, എം. ​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Identification

Recent News

Corehub Up