നെന്മേനി സിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണച്ചന്ത
സുല്‍ത്താന്‍ ബത്തേരി: കുടുംബശ്രീ ഓണചന്തയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നെൻമേനിയില്.
നെന്മേനി സിഡിഎസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ആസ്ഥാനമായ കോളിയാടിയില്‍ മൂന്നു ദിവസം നടത്തിയ ചന്തയില്‍ നിന്ന് 11,86,460 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. 210 ജെഎല്‍ജി കളുടെയും 96 മൈക്രോ സംരംഭകരുടെയും ഉത്പന്നങ്ങള്‍ ചന്തയില്‍ വില്പനയ്ക്കെത്തി.
കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ച പൂക്കളും ഓണക്കനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളവെടുത്ത വിഷരഹിത പച്ചക്കറികളും കച്ചവടത്തിനെത്തിച്ചിരുന്നു. വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ 2000 ത്തില്‍ അധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
Tags : Nattuvishesham Districtnews Deepikanews Kudumbashree