ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനില് പരിഭ്രാന്തി പരത്തുന്ന നരഭോജി കടുവ കാണാമറയത്ത്.
14-ാം ദിവസമാണ് കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പ്രദേശം സന്ദര്‍ശിച്ച് ഫീല്‍ഡ് വര്‍ക്കര്‍മാരെ കണ്ടു.
കടുവയെ പിടികൂടാന്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അവര്‍ മുതുമല ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, ഗൂഡല്ലൂര്‍ വനം വകുപ്പ്, വനപാലകര്‍ എന്നിവരുമായി കൂടിയാലോചന നടത്തി. കടുവയെ പിടികൂടാനും പൊതുജനങ്ങളുടെയും സ്വയം സുരക്ഷയും ഉറപ്പാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്കി. കടുവയെ പിടികൂടുന്നതിനായി പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 147 ഓട്ടോമാറ്റിക് കാമറകളും 13 കൂടുകളും ഫീല്‍ഡ് വര്‍ക്കര്‍ നിരീക്ഷിച്ചു. അന്നധാനി പ്രദേശങ്ങളിലെ ഗുഹകളിലും പാറയുടെ ഇടുക്കുകളിലും തെരച്ചില്‍ നടത്തി.
Tags : Nattuvishesham Districtnews Deepikanews Tiger spreading