x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ വി​ഭ​ജ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 3, 2026 05:48 AM IST | Updated: September 3, 2026 05:48 AM IST

ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ വി​ഭ​ജി​ച്ച് മം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ മൈ​സൂ​രു ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ലെ ദ​ക്ഷി​ണ റെ​യി​ല്‍​വേ ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ സെ​ന്‍റ​റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

േ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് ഡി​വി​ഷ​ന്‍ വി​ഭ​ജ​ന​മെ​ന്ന് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള ഡി​വി​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​യ പാ​ല​ക്കാ​ട് ഡി​വി​ഷ​നെ വി​ഭ​ജി​ച്ച് ഭാ​വി​യി​ല്‍ പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ ത​ന്നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ച്ച്.​ബി. പ്ര​ദീ​പ്, കെ.​ഇ. വി​ന​യ​ന്‍, കെ.​വി. പോ​ക്ക​ര്‍ ഹാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ഒ.​വി. അ​പ്പ​ച്ച​ന്‍, എം.​ജി. ബി​ജു, പി.​കെ. അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ബി​നു തോ​മ​സ്, മാ​ണി ഫ്രാ​ന്‍​സി​സ്, ന​ജീ​ബ് ക​ര​ണി, പി. ​വി​നോ​ദ് കു​മാ​ര്‍, ക​മ്മ​ന മോ​ഹ​ന​ന്‍, പി.​വി. ജോ​ര്‍​ജ്, കെ.​പി. മ​ധു, ബീ​ന ജോ​സ്, ശോ​ഭ​ന കു​മാ​രി, ബി. ​സു​രേ​ഷ്, പോ​ള്‍​സ​ണ്‍ കൂ​വ​ക്ക​ല്‍, എ.​എം. നി​ഷാ​ന്ത്, ഉ​മ്മ​ര്‍ കു​ണ്ടാ​ട്ടി​ല്‍, വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, ജി​ല്‍​സ​ണ്‍ തൂ​പ്പും​ക​ര, ജി​നി തോ​മ​സ്, ദി​ലീ​പ് കു​മാ​ര്‍, മീ​നാ​ക്ഷി രാ​മ​ന്‍, പ്ര​സ​ന്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Congress intensifies

Recent News

Corehub Up